പച്ചമാങ്ങ കൊണ്ട് നമുക്ക് പലതരം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. എന്നാൽ പച്ചമാങ്ങാ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
വിളഞ്ഞ പച്ചമാങ്ങ – 1
തണുത്ത തിളപ്പിച്ച പാൽ – 2 കപ്പ്
പഞ്ചസാര – കാൽ കപ്പ്
ഏലയ്ക്ക – 2
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വിളഞ്ഞ മാങ്ങാ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം കുക്കറിൽ രണ്ട് വിസിൽ കേൾക്കുന്നതു വരെ വേവിച്ചെടുക്കുക. തണുത്ത ശേഷം ഇവ മിക്സിയിലിട്ട് ആവശ്യത്തിനു പാലും പഞ്ചസാരയും ഏലയ്ക്കയും ഐസ് ക്യൂബ്സും ചേർത്ത് നന്നായി അടിച്ചെടുക്കേണ്ടതാണ്. അലങ്കാരത്തിനായി പഴുത്ത മാങ്ങയും ഉപയോഗിക്കാം.