ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. പലതരം ബിരിയാണികൾ ഇന്ന് ലഭ്യമാണ്. എന്നാൽ എങ്ങനെ നമുക്ക് കിംഗ് ഫിഷ് ബിരിയാണി രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
മീനിൽ പുരട്ടാൻ :--
മുളക് പൊടി 2 ടേബിൾസ്പൂൺ.
മഞ്ഞൾപൊടി 3/4 സ്പൂൺ.
ഉപ്പു ആവശ്യത്തിന്.
ചെറുനാരങ്ങാനീര്. 3 ടേബിൾ സ്പൂൺ.
കിംഗ് ഫിഷ് 1. കിലോ
എല്ലാം മീനിൽ വെള്ളം ചേർത്ത് പുരട്ടി ഒരുമണിക്കൂർ വെക്കണം.
ബിരിയാണി അരി. 11/2 കിലോ.
സവാള. 6.അരിഞ്ഞത്.
പച്ചമുളക്. 10.
ഇഞ്ചി വെള്ളുള്ളി പേസ്റ്റ്. 2 ടേബിൾസ്പൂൺ.
തക്കാളി. 3.
പൊതീന , മല്ലിയില. 1/4 കപ്പ് വീതം.
ഓയിലും, നെയ്യും കൂടി 1/2കപ്പ്.
അണ്ടിപരിപ്പും, ഉണക്കമുന്തിരി 25 ഗ്രാം വീതം.
ആദ്യം അണ്ടിപരിപ്പും മുന്തിരിയും വറുത്തു വെക്കണം. പച്ചക്കറികളെല്ലാം എല്ലാം അരിഞ്ഞു യഥാക്രമം വഴറ്റിയെടുക്കാം. അതിൽ ബിരിയാണി മസാല 2 സ്പൂൺ, ഗരം മസാല. 1 സ്പൂൺ ചേർത്ത് മാറ്റി വെക്കുക.
അരി അരമണിക്കൂർ ഉപ്പുചേർത്ത വെള്ളത്തിൽ കുതിർത്തു വെക്കുക.3/4 വേവിൽ ഉപ്പിട്ട് നാരങ്ങാനീര് 2 സ്പൂൺ ചേർത്ത് ഊറ്റി വെക്കുക. മീൻ വറുത്തു മാറ്റിവെക്കുക. മീൻ വറു ത്ത എണ്ണയിൽ ബാക്കിയുള്ളതിൽ അല്പം കൂടി ചേർത്ത് വെക്കുക
ബിരിയാണി പാത്രം ചൂടാക്കി ഒരു സ്പൂൺ എണ്ണ പുരട്ടി ഒരു ലയർ ചോറുനിരത്തുക. മസാലയിട്ട്, മല്ലിയിലയും, പൊതീനയിലയും കുറച്ചു വിതറുക.മീൻ വറുത്ത്തു വെക്കുക. വീണ്ടും ചോറിട്ടു, എണ്ണ തളിച്ച് ഇതുപോലെ ഒരു ലയർ കൂടി ചെയ്തു അവസാനം ചോറിട്ടു അല്പം എണ്ണയൊഴിച്ചു, മല്ലിയിലയും, പൊതീനയിലയും,മുന്തിരിയും, അണ്ടിപരിപ്പും വിതരണം. ഒരു ദോശക്കല്ലു ചൂടാക്കി ബിരിയാണി പാത്രം അതിന്മേൽ വെച്ച് മൂടി, മുകളിൽ ഒരു പാത്രം വെള്ളം (വെയ്റ്റിനു) വെക്കുക. 10 മിനിറ്റ് ചെറിയ തീയിൽ വെച്ച് ഓഫ് ചെയ്യാം. ചൂടോടെ സാലഡ്, കച്ചംബർ, ചട്ടിണി കൂട്ടി കഴിക്കാം.