മത്തങ്ങ മസാലക്കറി തയ്യാറാക്കാം

Malayalilife
 മത്തങ്ങ മസാലക്കറി തയ്യാറാക്കാം

ത്തങ്ങകൊണ്ടുള്ള വിഭവങ്ങള്‍ മലയാളിക്ക് തീന്‍ മേശയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. പലരൂപത്തിലും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ചപ്പാത്തി കഴിക്കാന്‍വേണ്ടി മത്തങ്ങ മസാലക്കറി ഒന്ന് പരീക്ഷിച്ചുനോക്കാം

 ചേരുവകള്‍

മത്തങ്ങ            1 വലിയ കഷ്ണം 
തക്കാളി            1 വലുത് 
സവാള              1 വലുത് 
കോളിഫ്‌ലവര്‍   1 ചെറിയ പീസ് 
പച്ചമുളക്          3 എണ്ണം 
മല്ലിപ്പൊടി         2 ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി     2 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പൊടി  1 ടീസ്പൂണ്‍ 
ഗരംമസാല പൊടി  2ടേബിള്‍ സ്പൂണ്‍ 
കസൂരി മേത്തി     കുറച്ചു 
ഇഞ്ചി -വെളുത്തുള്ളി  2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് 
ഉപ്പ്, എണ്ണ, വേപ്പില  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം കുറച്ചു എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ചു അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് കുറച്ചു ഉപ്പ് ഇട്ടു നന്നായി വഴറ്റി എടുക്കുക. 

ശേഷം മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇനി മത്തങ്ങ &കോളിഫ്‌ലവര്‍ ചെറുതായി അരിഞ്ഞ് ചേര്‍ത്ത് അല്പം വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക . 5 മിനിറ്റ് മതിയാവും.

 വെന്തു കഴിഞ്ഞാല്‍ നന്നായി ഇളക്കി ഗരം മസാല പൊടിയും ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ കസൂരി മേത്തി കൈ വെള്ളയില്‍ ഒന്ന് പൊടിച്ചു അതിലേക്കു ഇട്ടു മിക്‌സ് ചെയ്യുക. വേപ്പില, മല്ലിയില എന്നിവ തൂവി ഉപയോഗിക്കാം.

(കോളിഫ്‌ലവര്‍ ആദ്യം 5 മിനിറ്റ് തിളച്ച വെള്ളത്തില്‍ ഇട്ടു വെച്ച് വേണം ഉപയോഗിക്കാന്‍)

How-to-prepare-pumpkin-masala-curry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES