ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും അപ്പം കഴിക്കാവുന്ന ഒരു നല്ല കോമ്പിനേഷൻ ആണ് പെപ്പർ ചിക്കൻ. കുറഞ്ഞ സമയം കൊണ്ട് എങ്ങനെ രുചികരമായി ഇവ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
ആവശ്യസാധഹങ്ങൾ
കോഴിയിറച്ചി – 1 കിലോ
കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
സവാള – 3
തക്കാളി – 1
പച്ചമുളക് – 2
ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി – 5 അല്ലി
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍
മല്ലി പൊടി – രണ്ട് ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍
എണ്ണ – 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക . അതിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക ശേഷം .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെയ്‌ക്കേണ്ടതാണ് . പിന്നാലെ ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകിയ ശേഷം അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക അതിലേക്ക് കറിവേപ്പില ചേര്‍ക്കുക . പിന്നാലെ അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് ന്നായി വഴറ്റുക .ബ്രൌണ്‍ നിറമായി സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ തീ കുറച്ച ശേഷം അതിലേക്ക് ഗരംമസാലയും മല്ലി പൊടിയും പെരും ജീരകവും ചേര്‍ത്ത് നന്നായി വഴറ്റുക . പച്ച മണം മാറിവരുമ്പോൾ അതിലേക്ക് കോഴിയിറച്ചി ചേര്‍ക്കുക . പിന്നാലെ ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേര്‍ക്കുക നന്നായി യോജിപ്പിച്ചെടുക്കാം . ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി മസാല ആവരണം ചെയ്തു എന്ന് ഉറപ്പായ ശേഷം അതിലേക്ക് അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക . ഇടക്ക് ഇവ ഇളക്കി കൊടുക്കുക. വെള്ളം ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പിന്നാലെ ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .ഗ്രേവി കുറുകുമ്പോള്‍ തീ ഓഫ് ചെയ്യാവുന്നതാണ്.