ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചായ പാത്രത്തില്‍ അരിപ്പൊടി ഉപയോഗിച്ച് നല്ല കലത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരീക്ഷിച്ച് നോക്കാം.
ചേരുവകള്‍
അരിപ്പൊടി - 1 കപ്പ്
ശര്‍ക്കര - 200 ഗ്രാം
വെള്ളം - ഒന്നേ മുക്കാല്‍ കപ്പ്
സോഡാപ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
തേങ്ങാക്കൊത്ത് വറുത്തത് - 4 ടേബിള്‍ സ്പൂണ്‍
ചെറിയഉള്ളി - 2 ടേബിള്‍ സ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ഏലക്കായ പൊടി - 1/2 ടീസ്പൂണ്‍
തേങ്ങാ ചിരകിയത് - 3 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
അരിപ്പൊടി മുക്കാല്‍ കപ്പ് വെള്ളവും ജീരകവും ഏലക്കായ പൊടിയും ഒരു നുള്ള് ഉപ്പും സോഡാപ്പൊടിയും തേങ്ങയും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ ആദ്യമേ തന്നെ അരച്ചെടുക്കുക. അതിന് ശേഷം അരച്ചെടുത്ത മിക്‌സിലേക്ക് 1 കപ്പ് വെള്ളത്തില്‍ ശര്‍ക്കര ഉരുക്കിയെടുത്തു ചേര്‍ക്കുക. പിന്നാലെ ഇവ നന്നായി മിക്‌സ് ചെയ്യുക.
ഒരു നോണ്‍സ്റ്റിക് ചായപാത്രം ചൂടാക്കിയെടുത്ത ശേഷം അതിലേക്ക് എണ്ണ ഒഴിച്ചു തേങ്ങാക്കൊത്തും ഉള്ളിയും നന്നായി വറുത്ത് എടുക്കാം. അതിലേക്ക് അരിപ്പൊടി മിക്‌സ് ഒഴിച്ചു ചെറിയ തീയില്‍ അടച്ചു വെച്ചു നല്ലപോലെ വേവിക്കുക. നല്ല മൃദുലമായ കലത്തപ്പം തയ്യാർ.