കോളിഫ്‌ളവർ കുറുമ തയ്യാറാക്കാം

Malayalilife
topbanner
കോളിഫ്‌ളവർ കുറുമ  തയ്യാറാക്കാം

വെജിറ്റേറിയൻ ഏറെ ഇഷ്‌ടപ്പെടുന്നവർക്ക് ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കൊപ്പം ചേർത്ത് കഴിക്കാവുന്ന ഒന്നാണ് കോളിഫ്‌ളവർ  കുറുമ. സ്വാദിഷ്‌ടമായി ഇവ എങ്ങനെ തയ്യാറാക്കാം.

ചേരുവകള്‍

 കോളിഫ്‌ളവർ  ചെറുത് - 1

തക്കാളി - 4  എണ്ണം

സവാള - 4 എണ്ണം

മുളക് പൊടി - 1 ടേബിൾ സ്പൂൺ (ഇഷ്ടമുള്ള   എരുവിനനുസരിച്ചു)

ഗരം മസാലപ്പൊടി - 1 1/2  ടീസ്പൂൺ

വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

ജീരകം - 1 ടീസ്പൂൺ

എണ്ണ - 2  ടേബിൾ സ്പൂൺ

തേങ്ങാപ്പാൽ - 2 1/2 കപ്പ്

കറിവേപ്പില

ഉപ്പ്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവർ വൃത്തിയായി കഴുകി എടുത്ത ശേഷം ഒരു പാത്രം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേർത്ത് അതിലേക്ക് കോളിഫ്‌ളവർ ചേർത്ത്  വേവിച്ചെടുക്കുക.ശേഷം  വെള്ളം ഊറ്റിക്കളഞ്ഞു അല്ലികളായി ഇവ അടർത്തി വയ്ക്കുക . തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ജീരകം മൂപ്പിച്ച ശേഷം ഇതിലേക്ക് സവാള  ചേർത്ത് നന്നായി വഴറ്റി എടുക്കുക. പിന്നാലെ സവാള നന്നായി വാടി വന്നാൽ  തക്കാളി ചേർത്ത് നന്നായി  വഴറ്റാം. തക്കാളിയും സവാളയും നന്നായി വഴന്നു പാകമായാൽ , അതിലേക്ക് അല്ലികളായി അടർത്തി വച്ചിരിക്കുന്ന വേവിച്ച കോളിഫ്‌ളവർ ചേർത്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.   ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റാം. ശേഷം അതിലേക്ക് ഇനി മുളകുപൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് ഇളക്കി കൊടുക്കാം . ഇതിലേക്ക് കട്ടി തേങ്ങാപ്പാൽ ചേർത്ത് ചെറുതായി തിള വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.തിള വന്നാൽ കറിവേപ്പില  ചേർത്ത് എടുക്കുന്നതിലൂടെ സ്വാദിഷ്‌ടമായ കോളിഫ്‌ളവർ  കുറുമ തയ്യാർ. 

How to make tasty cauliflower kuruma

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES