ചെമ്മീൻ കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരമായി ചെമ്മീന്‍ സമോസ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ചെമ്മീൻ സമോസ തയ്യാറാക്കുന്നത് എന്ന് നോക്കാം
അവശ്യസാധനങ്ങൾ
ചെമ്മീന്‍ വലുത് - അരക്കിലോ
പച്ചമുളക് പൊടിയായി അരിഞ്ഞത് - 10 എണ്ണം
സവാള - വലുത് മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര കപ്പ്
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് - 10 എണ്ണം
പെരുംജീരകം - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിയില നുറുക്കിയത്- ഒരു പിടി
മൈദ - കാല്‍ കിലോ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം നന്നായി വേവിച്ചുവെക്കുക. അതിലേക്ക് സവാള പൊടിയായി അരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് ഒൻപത് വരെ ഉള്ള ചേരുവകൾ ചേർത്ത് ഒന്നുടെ നന്നായി വഴറ്റുക. അതിന് ശേഷം വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. പിന്നാലെ വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം മാവെടുത്ത് ചെറുനാരങ്ങാവലുപ്പത്തില്‍ നേര്‍മയായി പരത്തിയ ശേഷം അതിന്റെ നടുവില്‍ ചെമ്മീന്‍കൂട്ട് വെച്ച് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിച്ചെടുക്കുക. അതിന് ശേഷം എണ്ണയിലിട്ട് വർത്ത് എടുക്കാവുന്നതാണ്.