വീണ്ടും ഒരു ഓണക്കാലം വരവായിരിക്കുകയാണ്. ഈ അവസരത്തിൽ സദ്യക്ക് ഒപ്പം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് പായസം. വിവിധ തരം പായസം നാം ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ അധികം സ്വാദിഷ്‌ടമായ രീതിയിൽ എങ്ങനെ പൈനാപ്പിൾ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
അവശ്യസാധനങ്ങൾ
നന്നായി പഴുത്ത വലിയ പൈനാപ്പിള്‍ ഒന്ന്
ശര്‍ക്കര 750 ഗ്രാം
നാളികേരം രണ്ട്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) ഒന്നര ലിറ്റര്‍
തലപ്പാല്‍ രണ്ട് കപ്പ്
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് 100 ഗ്രാം
ചുക്ക് പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
എലക്കാപ്പൊടി അര ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക് 50 മില്ലി
തയ്യാറാക്കുന്ന വിധം
ആദ്യമേ തന്നെ പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ നന്നായി ചിരകി എടുക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇവ നന്നായി വെന്ത് വരുമ്പോള്‍ വഴറ്റിയ ശേഷം അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിക്കാവുന്നതാണ്. പിന്നാലെ തിളച്ച് കുറുകിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഇവ തിളപ്പിക്കുക. ശേഷം പാകത്തിന് കുറുകുമ്പോള്‍ അതില്‍ പൊടികള്‍ നന്നായി ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കിയ ശേഷം തീകെടുത്തുക. അതിലേക്ക് നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തിട്ട് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് നന്നായി അവ യോജിപ്പിക്കുക. നേരിയ പുളിരസം അനുഭവപ്പെടും. അത് കുറയ്ക്കുന്നതിന് കണ്ടന്‍സ്ഡ് മില്‍ക് ഇതിലേക്ക് ചേര്‍ക്കുന്നത്. തണുത്ത് തുടങ്ങുമ്പോള്‍ ഉപയോഗിക്കുക.