ഫിഷ്‌ പുട്ട് തയ്യാറാക്കാം

Malayalilife
topbanner
ഫിഷ്‌ പുട്ട് തയ്യാറാക്കാം

പ്രഭാത ഭക്ഷണത്തിൽ ഏവർക്കും ഇഷ്‌ടമുള്ള ഒരു വിഭവമാണ് പുട്ട്. പലതരത്തിലുള്ള പൂട്ടുകൾ നാം സാധാരണയായി നാം കാണാറുണ്ട്. അവ പരീക്ഷിക്കാറുമുണ്ട്. അത്തരത്തിൽ ഒരു പുട്ടാണ്  ഫിഷ് പുട്ട്. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യസാധങ്ങൾ 


പുട്ടിന്‍റെ  പൊടി - 2 ലിറ്റര്‍

ദശകട്ടിയുള്ള മീന്‍   - 750 ഗ്രാം

സവാള - 4 എണ്ണം

പച്ചമുളക് - 15 എണ്ണം

ഇഞ്ചി ചതച്ചത്  - 2 വലിയ കഷ്ണം

മല്ലിയില  - 4 പിടി

കറിവേപ്പില - കുറച്ച്

വെളിച്ചെണ്ണ - 4 ടേബിള്‍  സ്പൂണ്‍

ഉപ്പ്  - പാകത്തിന്

തയ്യാറാക്കുന്ന  വിധം

മീന്‍ വൃത്തിയാക്കി മുറിച്ച ശേഷം അതിൽ   പാകത്തിന്  ഉപ്പും വെള്ളവും ചേര്‍ത്ത്  വേവിച്ച്  മുള്ള് മാറ്റിയ ശേഷം അവ   പൊടിച്ചെടുക്കുക. ശേഷം സവാള ,പച്ചമുളക് ,ഇഞ്ചി  എന്നിവ  ചെറുതായി  അരിയുക . പിന്നാലെ പുട്ടിനുള്ള  പൊടിയില്‍  പാകത്തിന്‍  ഉപ്പും  വെള്ളവും   ചേര്‍ത്ത്  നനചെടുക്കുക .ചീനച്ചട്ടിയില്‍  വെളിച്ചെണ്ണ ചൂടാകുന്ന സമയം  അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് നന്നായി   വഴറ്റുക. ശേഷം അതിലേക്ക് പൊടിച്ചു വച്ച  മീന്‍,മല്ലിയില,കറിവേപ്പില   എന്നിവ   ചേര്‍ത്ത്  ഉലര്‍ത്തിയെടുകുക .  ആദ്യം മീന്‍  മാസലകൂട്ട് പുട്ട് കുറ്റിയില്‍ ഇട്ടശേഷം   പിന്നെ മാവ്  എന്ന ക്രമത്തില്‍  നിറച്ച്  ആവിയില്‍  വേവിച്ചെടുക്കാവുന്നതാണ്.

Read more topics: # How to make fish puttu
How to make fish puttu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES