ചോറിനൊപ്പം സ്ഥിരമായി ഇടം പിടിക്കുന്ന ഒരു വിഭവമാണ് ചമ്മന്തി. പലതരം ചമ്മന്തികൾ നാം തയ്യാറാക്കാറുണ്ട്. എന്നാൽ ബീഫ് കൊണ്ട് ഒരു ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ബീഫ് -അരകിലോ
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മുളക്‌പൊടി -ഒന്നര ടീസ്പൂണ്‍
ഗരം മസാല-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ടീസ്പൂണ്‍
വെള്ളുള്ളി- അഞ്ചെണ്ണം
ഇഞ്ചി-വലിയ ഒരു കഷ്ണം
ഉണക്കമുളക് -10
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില,പൊതിന- കുറച്ച്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കി എടുത്ത ബീഫില്‍ മസാലപൊടികള്‍ക്ക് ഒപ്പം ഇഞ്ചി ചെറുതായി അരിഞ്ഞത്,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതിന് ശേഷം കുക്കറില്‍ മൂന്ന് വിസില്‍ വേവിച്ചെടുത്തതിന് പിന്നാലെ അടികട്ടിയുള്ള പാനില്‍ നന്നാക്കി ജലാംശം പൂര്‍ണമായും ഇല്ലാതാക്കി വറ്റിച്ചെടുക്കുക. പിന്നാലെ ഉണക്കമുളക് തീയില്‍ ചുട്ടെടുകയോ വറുത്തെടുക്കുകയോ ചെയ്യുക. ശേഷം ബീഫും മുളകും മിക്‌സിയില്‍ പൊടിച്ചെടുക്കുക. അതിന് ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്,കറിവേപ്പില എന്നിവ മൂപ്പിക്കുക. ചതച്ച ബീഫ് മിക്‌സ് ഈ എണ്ണയിലേക്ക് ഇട്ട് നന്നായി മൊരിച്ചെടുക്കുക. ബീഫ് ചമ്മന്തി തയ്യാർ.