മലയാളികളുടെ ഇഷ്‌ട വിഭവങ്ങളിൽ ഒന്നാണ് രസം. ദഹന പ്രക്രിയയ്ക്ക് ഏറെ ഗുണം നൽകുന്ന രസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...
ആവശ്യമായ സാധനങ്ങൾ
തക്കാളി- 2 എണ്ണം
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
കായപ്പൊടി - മൂന്ന് നുള്ള്
ഉപ്പ് - ആവശ്യത്തിന്
മല്ലി - 3 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
കുരുമുളക് - 1/2 ടീസ്പൂൺ
വെളുത്തുള്ളി - 7 അല്ലി
പുളി (ആവശ്യത്തിന്)
മല്ലിയില
കടുക്, മുളക്, കറിവേപ്പില (താളിക്കുന്നതിന്)
തയാറാക്കുന്ന വിധം
ഒരു പത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് അൽപം എണ്ണ ഒഴിക്കുക. എന്ന ചൂടായി വരുമ്പോൾ ജീരകം , ചതച്ച വെള്ളുള്ളി തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. തക്കാളി നന്നായി വഴന്ന് വന്നശേഷം മഞ്ഞൾപൊടി , മൂന്ന് നുള്ള് കായപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക. പിന്നാലെ എടുത്ത് വച്ചിരിക്കുന്ന പുളിയിൽ ആവശ്യത്തിന് വെള്ളം ചേർത്ത ശേഷം പുളി പിഴിഞ്ഞതും മല്ലിയും കുരുമുളക് എന്നിവ വെന്തുവന്നിരിക്കുന്ന തക്കാളിയിൽ ചേർത്ത് നന്നായി യോജിപ്പിക്കാം. പിന്നാലെ നന്നായി തിളച്ച ശേഷം പാകത്തിന് ഉപ്പും ചേർത്ത് വാങ്ങാവുന്നതാണ്.