വിവിദ തരം അച്ചാറുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ ഇവരുടെയും പ്രിയപ്പെട്ട കൂട്ടത്തിൽ ഉൾപ്പെടുന്ന ഒന്നാണ് മീനച്ചാർ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
മീന്‍ (കേര,മോദ,നെയ്‌മീന്‍,മത്തി) - ഒരു കിലോ
മഞ്ഞള്‍- 3 എണ്ണം
മുളക്- 5 എണ്ണം
മുളകു പൊടി - 4 ടേബിള്‍സ്‌പൂണ്‍
നല്ലെണ്ണ/വെളിച്ചെണ്ണ- ഒരു കപ്പ്
ഇഞ്ചി - 100 ഗ്രാം
വെളുത്തുള്ളി - 150 ഗ്രാം
പച്ചമുളക് - 4 എണ്ണം (കീറിയത്)
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ മുള്ളു കളഞ്ഞ് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കുക. മീന്‍ ഒരു മണിക്കൂര്‍ മഞ്ഞള്‍,ഉപ്പ്,മുളക് എന്നിവ അരച്ച് ആ അരപ്പില്‍ പുരട്ടി വയ്‌ക്കുക. ശേഷം മീന്‍ വെളിച്ചെണ്ണയില്‍ വറുത്തു എടുക്കുക. നല്ലെണ്ണയില്‍ ഇഞ്ചിയും മുളകും മൂപ്പിച്ചതിനു ശേഷം മുളകു പൊടി വെള്ളത്തില്‍ കലര്‍ത്തി അതിനോടൊപ്പം ചേർത്ത് യോജിപ്പിക്കുക. പിന്നാലെ അതിലേക്കിടുന്ന മീന്‍ കഷണത്തോടൊപ്പം പച്ചമുളക് കീറിയിടുക. ആവശ്യത്തിന് വെള്ളം അര മണിക്കൂറോളം തിളയ്‌ക്കാന്‍ സമയം കൊടുക്കുന്നതിനോടൊപ്പം ചേര്‍ക്കുക. രണ്ടു ദിവസത്തേക്ക് അടച്ചു സൂക്ഷിക്കുന്ന അച്ചാറില്‍ അതിനു ശേഷം വിനാഗിരി ചേര്‍ക്കുക. രുചികരമായ മീനച്ചാർ തയ്യാർ.