ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് എഗ്ഗ് റോസ്റ്റ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകൾ
എഗ്ഗ് - 5 (പുഴുങ്ങിയത്)
സവാള -4 (അരിഞ്ഞത് )
പച്ചമുളക് -3 (അരിഞ്ഞത്)
വെളുത്തുള്ളി -5 അല്ലി (അരിഞ്ഞത്)
ഇഞ്ചി - ഇടത്തരം കഷണം
തക്കാളി - 2 (അരിഞ്ഞത്)
മുളക് പൊടി - 2ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
മല്ലിപൊടി - 3/4 ടീസ്പൂൺ
കുരുമുളക് പൊടി -3/4 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
എണ്ണ - 2ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
മല്ലിയില -2ടീസ്പൂൺ
കറിവേപ്പില - 2കതിർ
വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് പൊടി വർഗ്ഗങ്ങൾ ചേർത്ത് നന്നായി വഴറ്റുക. മൂത്ത് വരുമ്പോൾ അല്പം വെള്ളം ഒഴിച്ച് ചെറുതീയിൽ പാൻ അടച്ച് വെക്കുക. എണ്ണ തെളിഞ്ഞ് വരുമ്പോൾ മുട്ട ചേർത്ത് യോജിപ്പിക്കുക. മുട്ടയുടെ മുകളിൽ മല്ലിയില വിതറി വിളമ്പാം..