സ്ട്രോബെറി ബർഫി
ചേരുവകൾ
ആശീർവാദ് നെയ്യ് - 1 ടീസ്പൂൺ
മാവ (ഖോയ) - 1 കപ്പ്
ചിരകിയ നാളികേരം - 1 കപ്പ്
സ്ട്രോബെറി ക്രഷ് - 1 കപ്പ്
പഞ്ചസാര - 1/4 കപ്പ്
ആശീർവാദ് ആട്ട - 1/2 കപ്പ്
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
മിക്സഡ് നട്സ്, അരിഞ്ഞത് - 1 ടേബ്ൾസ്പൂൺ
പാചകവിധി
പാചകസമയം - 20 മിനിറ്റ്
1. ഒരു പാനിൽ ആശീർവാദ് നെയ്യ് ചൂടാക്കി മാവ വഴറ്റുക.
2. ഇതിൽ ചിരകിയ നാളികേരം ചേർത്ത് നാളികേരത്തിൽ നിന്ന് എണ്ണ ഊറി വരുന്നതു വരെ വഴറ്റുക
3. സ്ട്രോബെറി ക്രഷ്, പഞ്ചസാര, ആശീർവാദ് ആട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക
4. ഒരേ പരുവം ആകുന്നതുവരെ വഴറ്റുക.
5. നെയ്യ് പുരട്ടിയ ഒരു ട്രേയിൽ ഇത് ഒരേ കനത്തിൽ പരത്തിവെയ്ക്കുക
6. ഇതിനു മേൽ നട്സ് വിതറിയ ശേഷം 2 മണിക്കൂർ നേരം റഫ്രിജറേറ്റ് ചെയ്യുക.
7. ബർഫി കഷണങ്ങളായി മുറിച്ച് വിളമ്പുക.