മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു സ്നാക്ക്സ് ആണ് തേങ്ങ ബർഫി . വളരെ സ്വാദിഷ്ട്മായ ഇവ എങ്ങനെ ഞൊടിയിടയിൽ തയ്യാറാക്കാം എന്ന് നോക്കാം
അവശ്യസാധനങ്ങൾ
തേങ്ങ ചിരകിയത്: 2 കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
ഏലയ്ക്കാപ്പൊടി
അണ്ടിപ്പരിപ്പ് (നിർബന്ധമില്ല)
തയ്യാറാക്കുന്ന വിധം
നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തു മാറ്റിവെയ്ക്കുക . ശേഷം തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ഒരു പാത്രത്തിൽ തേങ്ങയും ,പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്തിളക്കിയശേഷം അത് അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് പഞ്ചസാര അലിയാൻ ആരംഭിക്കുമ്പോൾ നന്നായി ഇളക്കി കൊടുക്കുക.തുടരെ ഇളക്കിയ ശേഷം വശങ്ങളിൽ നിന്ന് വിട്ടുപോരാൻ തുടങ്ങും. അപ്പോൾ അതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്തിളക്കിയ ശേഷം അത് വാങ്ങുക. അതിന് പിന്നാലെ ഒരു പാത്രത്തിൽ നെയ്യ് പുരട്ടി ഈ കൂട്ട് അതിലേക്ക് ഒഴിച്ച് വയ്ക്കുക. .പരന്ന,കട്ടിയുള്ള ഒരു സ്പൂൺകൊണ്ട് അടിഭാഗം കൂട്ട് നന്നായി തട്ടി നിരപ്പാക്കുക. ചൂടാറുന്നതിനുമുമ്പുതന്നെ ഇത് വരഞ്ഞുവയ്ക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാവുന്നതാണ് . ചൂടാറിയശേഷം കഷ്ണങ്ങളായി മാറ്റിവയ്ക്കാവുന്നതാണ്.