Latest News

ചിക്കൻ സമൂസ തയ്യാറാക്കാം

Malayalilife
ചിക്കൻ സമൂസ തയ്യാറാക്കാം

റെ നാലുമണി പലഹാരമായി കഴിക്കാൻ ഇഷടപെടുന്ന ഒന്നാണ് സമൂസ. അത് ചിക്കൻ കൊണ്ട് ഉണ്ടാക്കുന്നത് ആണെങ്കിലോ പ്രിയം ഏറെയാകും.നല്ല ചൂടുള്ള ചിക്കൻ സമൂസ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

അവശ്യ സാധനങ്ങൾ 

ഉരുളകിഴങ്ങ് 2
സവാള 2
പച്ചമുളക് 5
വെളുത്തുള്ളി 5
ഇഞ്ചി 1 (ചെറുത്)
എല്ലില്ലാത്ത ചിക്കൻ  5 or 6 കഷ്ണം 
മല്ലിപ്പൊടി - 1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീ സ്പൂൺ
മസാലപൊടി - അര ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

സമൂസ ലീഫ് - പാക്കറ്റ് ആയി വാങ്ങാൻ കിട്ടും.


തയ്യാറാക്കുന്ന വിധം :

1. ഉരുളക്കിഴങ്ങ് ചെറിയ കഷണങൾ ആക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വെവിക്കുക.
2. Boneless chicken വേവിച്ച് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക.
3.ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക

സവാളയും , ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിനു ഉപ്പു ചേർത്ത് വേണം വഴറ്റാൻ. വേണമെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം. അതിൽ മഞ്ഞൾപൊടി മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങും ചേർത്ത് ഇളക്കുക.
Filling Ready

ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക.
NB : ലീഫിൽ നിന്ന് ഫില്ലിങ് പുറത്ത് പോകാതിരിക്കാൻ അല്പം മൈദ പൊടി വെള്ളത്തിൽ മിക്സ്‌ ചെയ്തത് തേച്ചാൽ മതി.

ഇതിനെ എണ്ണയിൽ വറുത്ത് എടുത്താൽ സമൂസ റെഡി.

ഉരുളക്കിഴങ്ങ്ന്റെ കൂടെ വേണമെങ്കിൽ അല്പം കാരറ്റ് കൂടി ചേർക്കാം .

പിന്നെ, വെജിറ്റബിൾ സമൂസ ഉണ്ടാക്കാൻ method ഇത് തന്നെയാണ്. പക്ഷെ fillings ൽ കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് , ബീറ്റ് റൂട്ട്, എന്നിവ ചേർത്താൽ മതി.

Read more topics: # Chicken Samosa,# Recipe
Chicken Samosa Recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക