Latest News

ബീറ്റ്റൂട്ട് അച്ചാർ തയ്യാറാക്കാം

Malayalilife
ബീറ്റ്റൂട്ട് അച്ചാർ തയ്യാറാക്കാം

ലതരം അച്ചാറുകൾ നമ്മൾ വീടുകളിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ബീറ്റ്റൂട്ട് കൊണ്ട് ഒരു അച്ചാർ തയ്യാറാക്കി നോക്കിയാലോ. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 അവശ്യസാധനങ്ങൾ 

ബീറ്റ്രൂട്ട് -1 വലുത്
വെള്ളുതുള്ളി -5 -6അല്ലി
ഇഞ്ചി അരിഞത്- 3/4ടീസ്പൂൺ
പച്ചമുളക് -3( വട്ടത്തിൽ അരിഞ് എടുക്കുക)
കറിവേപ്പില -1/2 തണ്ട്
മുളക്പൊടി -2-3 ടീസ്പൂൺ(എരിവിനനുസരിച്ച് ക്രമീകരിക്കാം)
മഞൾപൊടി -1/4 ടീസ്പൂൺ
കായപൊടി - 1/2 ടീസ്പൂൺ
ഉലുവാപൊടി -1/4 ടീസ്പൂൺ
വിനാഗിരി - 5-7 ടീസ്പൂൺ
പഞ്ചസാര -2 നുള്ള്
എണ്ണ,ഉപ്പ്, കടുക് -പാകത്തിനു

തയ്യാറാക്കുന്ന വിധം 

ബീറ്റ്രൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക.(അതല്ലെങ്കിൽ കനം കുറച്ച് നുറുക്കി ഒന്ന് അപ്പ ചെമ്പിൽ വച്ച് ചെറുതായി ഒന്ന് ആവി കയറ്റി വക്കുക.)
പാനിൽ എണ്ണ ചൂടാക്കി ( കുറച്ച് കൂടുതൽ എണ്ണ ഒഴിക്കണം). ബീറ്റ്രൂട്ട് ഇട്ട് നന്നായി ഇളക്കി,പാകത്തിനു ഉപ്പും ചേർത്ത്വെള്ളമൊക്കെ വലിഞ് നല്ല ഡ്രൈ ആയി ,ചെറുതായി വറുത്ത പോലെ ആകുന്ന വരെ ഇളക്കി എടുക്കുക.ഇങ്ങനെ ഡ്രൈ ആക്കി എടുത്താൽ അച്ചാർ കൂടുതൽ കാലം കേട് കൂടാതെ ഇരിക്കും. ശേഷം ബീറ്റ്രൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.അതെ എണ്ണയിൽ തന്നെ ( എണ്ണ കൂടുതൽ ആണെങ്കിൽ കുറച്ച് മാറ്റി ആവശ്യത്തിനു ഉപയോഗിക്കാം)കടുക് പൊട്ടിച്ച് കറിവേപ്പില, പച്ചമുളക്, വെള്ളുതുള്ളി അരിഞത്, ഇഞ്ചി അരിഞത് ഇവ ചേർത്ത് മൂപ്പിക്കുക. ശേഷം പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക.പൊടികൾ മൂത്ത ശേഷം ബീറ്റ്രൂട്ട് ചേർത്ത് ഇളക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് വിനാഗിരി കൂടെ ചേർത്ത് ഇളക്കുക. ഉപ്പ് നോക്കീട്ട് പോരെങ്കിൽ മാത്രം ചേർക്കുക.അവസാനം.പഞ്ചസാര കൂടെ ചേർത്ത് ഇളക്കുക.ഇത് സ്വാദ് ക്രമീകരിക്കും. 2 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഉണ്ടാക്കിയ ഉടൻ ഉപയോഗിക്കാമെങ്കിലും , ഒരു ദിവസം വച്ച ശേഷം ഉപയോഗിക്കുന്നതാണു കൂടുതൽ രുചികരം. ബീറ്റ്രൂട്ട് അച്ചാർ തയ്യാർ. 

Read more topics: # Beetroot achar,# recipe
Beetroot achar recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES