നോൺ വെജ് വിഭവങ്ങളിൽ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബീഫ് ഉലർത്തിയത്. ചിരുങ്ങിയ സമയം കൊണ്ട് വളരെ രുചികരമായി ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ബീഫ് - 1/2 കിലൊ
കൊച്ചുള്ളി- 1/4 കപ്പ്
വെളുത്തുള്ളി - 1 ടേ.സ്പൂണ്‍
ഇഞ്ചി- 1ടേ.സ്പൂണ്‍
കറിവേപ്പില - 3 കതിര്‍പ്പ്
തേങ്ങക്കൊത്ത്—1/4 കപ്പ്
മുളക് പൊടി - 1ടേ.സ്പൂണ്‍
മല്ലി പൊടി - 1 ½ ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീ.സ്പൂണ്‍
ഇറച്ചി മസാല- 1 ടേ.സ്പൂണ്‍
വെളിച്ചെണ്ണ- 1/4 കപ്പ്
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
1ടേ.സ്പൂണ്‍ മുളക് പൊടിയും, 1 1/2 ടേ.സ്പൂണ്‍ .1/4 ടീ.സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും, 1ടേ.സ്പൂണ്‍, ഇഞ്ചി ചതച്ചത്, 1ടേ.സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്, കരിവേപ്പില, ½ ടീ.സ്പൂണ്‍ കുരുമുളക് തരുതരുപ്പായി പൊടിച്ചത് നാന്നായി ബീഫില്‍ തിരുമിച്ചേര്‍ത്ത്, പ്രഷര്‍കുക്കറില്‍ ചെറുതീയില്‍ വെക്കുക. ഒന്നു വെള്ളം ഇറങ്ങിത്തുടങ്ങിയാല്‍ , ആവശ്യമെങ്കില്‍ കുറച്ച്, തിളച്ച് വെള്ളം കൂടി ചേര്‍ത്ത് , പ്രഷര്‍കുക്കര്‍ അടച്ച് വേവിക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ കൊച്ചുള്ളി കറിവേപ്പില എന്നിവ വഴറ്റുക. ഇറച്ചി മസാല അന്നേരം പൊടിച്ച് അതിലിട്ട് വഴറ്റുക.വെന്ത ബീഫും കഷണങ്ങളാക്കിയ തേങ്ങയും അതിലിട്ട് 2 മിനിട്ടോളം അത് നന്നായി ഇളക്കുക.ഉപ്പ് പാകത്തിനുണ്ടോ എന്ന് ഉറപ്പുവരുത്തുക.
കുറിപ്പടി: സാധാരണ പൊറോട്ടയില്‍ നിന്നും ചെറിയ അളവില്‍, വ്യത്യസ്ഥമായ ഒരു രീതിയില്‍, തയ്യാറാക്കുകയാണ് ഇവിടെ. ഇങ്ങനെ ചെറുതായി പരത്തി ഉണ്ടാക്കി അതിനു മുകളില്‍ ഒരു സ്പൂണ്‍ ബീഫും വെച്ച് ഒരു സ്നാക്ക് അയി, സ്റ്റാര്‍ട്ടര്‍ ആയി തയ്യാറാക്കാം, നമ്മുടെ ഇഷ്ട വിഭവം പൊറോട്ട ബീഫ്.