ഇന്നലെയാണ് തെന്നിന്ത്യയിലെ പ്രിയ താരം മേഘ്‌ന അമ്മയായത്. ജൂനിയര്‍ ചിരുവിന്റെ ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയ കീഴടക്കിയത്. ചിരുവിന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന താര കുടുംബത്തിന് ഇനി സന്തോഷത്തിന്റെ നാളുകലാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പ്രിയതമനെ നഷ്ടപ്പെട്ട മേഘ്‌ന ആ വേനയ്ക്കിടിയിലും തന്റെ കുഞ്ഞിനായി പുഞ്ചിരിക്കുകയായിരുന്നു. അച്ഛനില്ലാത ലോകത്തേക്ക്..സുരക്ഷിതമായ ഒരായിരം കൈകളിലേക്ക് ആശ്വാസമായി മേഘ്നയ്ക്കരികിലേക്ക് കുഞ്ഞു കണ്‍മണിയെത്തുമ്‌ബോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രിന്‍സി ആമി.
ഫെയ്സ്ബുക്ക് കുറിപ്പ്
സത്യത്തില്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് ശേഷമാണ് അവര്‍ ഒരുമിച്ചുള്ള ്ശറലീ,െ ഇന്റര്‍വ്യൂ, സിനിമ ഫോട്ടോസ് ശ്രദ്ധിച്ചത്. എത്ര മനോഹരമായി ജീവിതം ആഘോഷിച്ച വരാണ്.അത്രമേല്‍ അറിഞ്ഞ സ്നേഹിച്ച രണ്ടു മനുഷ്യര്‍.ഇത്ര വേഗം തനിച്ചായി പോകും എന്ന് സ്വപ്നത്തില്‍ പോലും നിനക്കാതെ അത് ശീലമാക്കേണ്ടി വന്ന പെണ്ണ്..എങ്ങനെയുണ്ടാകും അവള്‍ക്കു?
ഒരുപാട് ആലോചിച്ചു മേഘനയെക്കുറിച്ചു.ബേബി ഷവറില്‍ തനിക്ക് ഏറ്റം പ്രിയപ്പെട്ടവനെ കട്ട് ഔട്ട് കളില്‍ നിറച്ചു ചേര്‍ത്ത് വച്ച, പലപ്പോഴും വിങ്ങി പൊട്ടുന്ന മേഘന ഉള്ള് പൊള്ളിച്ചു. മനസുലച്ചു. ജീവിതത്തിലെ ഏറ്റം വലിയ സന്തോഷം ഉദരത്തില്‍ ചുമക്കുമ്‌ബോ, ആ ജീവനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്യുമ്‌ബോ വൈധവ്യം പേറുക. മണ്ണോടലിയും മുന്നേ അവസാനമായി അവന്റെ നെഞ്ചില്‍ കെട്ടിപിടിച്ചു അലമുറയിട്ട ഒരു ഗര്‍ഭിണി ദിവസങ്ങളോളം ഉറക്കം കെടുത്തി.
ലോകം കൈവിരല്‍ തുമ്ബിലൂടെ ചോര്‍ന്നു പോയ ഒരുത്തി. പ്രിയതമന്‍ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു. അന്നവള്‍ പറഞ്ഞു ഇനിയുള്ള ജീവിതം ചിരിച്ചു കൊണ്ടു തന്നെ. ഉള്ളില്‍ സങ്കടങ്ങളുടെ കടല്‍ സൂക്ഷിക്കുന്നവള്‍ നമുക്ക് മുന്നില്‍ ഉള്ളുരുകി ചിരിക്കുന്നു. അവള്‍ക്കു ചുറ്റുമുള്ളവര്‍ പ്രതീക്ഷയുടെ വെളിച്ചം പരത്തുന്നു.അവളുടെ സന്തോഷങ്ങള്‍ക്ക് കൂട്ടിരിക്കുന്നു. സ്വപ്നങ്ങള്‍ക്ക് കാവലാകുന്നു.ഒരു അര്‍ത്ഥത്തില്‍ അവള്‍ ഭാഗ്യം ചെയ്ത പെണ്ണാണ്.ഉള്ളറിയാന്‍ ഉള്ളു തൊടാന്‍ കഴിയുന്നവര്‍ ഒപ്പമുണ്ടാകുക.ശരിയാണ്, ഒരു പുരുഷനെ സ്‌നേഹിക്കുക എന്നാല്‍ ദൂരങ്ങളും ലോകങ്ങളും താണ്ടി അവനെ തന്റെ ലോകത്തിന്റെ നാഥനാക്കുക എന്ന് കൂടിയാണ്.ചിരിച്ചു കൊണ്ട് വിധിയെ കൊഞ്ഞനം കുത്തികൊണ്ടേ ഇരിക്കുക.നല്ലത് വരട്ടെ പെണ്ണേ..കുഞ്ഞു ചിരു ആ ജീവിതത്തില്‍ വെളിച്ചം പടര്‍ത്തട്ടെ..കടലോളം സ്‌നേഹം ഉമ്മകള്‍