Latest News

ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെ;  മോഹന്‍ലാല്‍ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസം പക്ഷെ ഉര്‍വശി മദ്യപിച്ചാല്‍ വഴിതെറ്റിപോയി; ആര്‍ ജെ സലിം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

Malayalilife
ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെ;  മോഹന്‍ലാല്‍ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസം പക്ഷെ ഉര്‍വശി മദ്യപിച്ചാല്‍ വഴിതെറ്റിപോയി; ആര്‍ ജെ സലിം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

ടന്‍ സൂര്യ നായകനായ സൂരൈറൈപോട്ര് റിലീസായതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളെല്ലാം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സിനിമാഗ്രൂപ്പുകളിലും നിരൂപണങ്ങളിലും ഏറെ ചര്‍ച്ചയായത് ഉര്‍വ്വശിയുടെ അഭിനയമാണ്. നിരവധി കുറിപ്പുകളാണ് ഉര്‍വ്വശിയുടെ ്അഭിനയത്തെക്കുറിച്ച് എത്തിയത്. നടി ഉര്‍വശിയുടെ അഭിനയരീതിയെ പ്രശംസിച്ച് ആര്‍ ജെ സലിം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിനെന്നും അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണമെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റര്‍ എന്നതിനേക്കാള്‍ സ്റ്റാര്‍ എന്ന സ്വത്വം കൊണ്ട് നടക്കുന്നവര്‍ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉര്‍വശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്‌ബോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്.
സൂരരൈ പോട്രുയിലെ ഉര്‍വശിയുടെ അമ്മ കഥാപാത്രം സത്യത്തില്‍ കാഴ്ച്ചയില്‍ ഉര്‍വശിയോട് അത്രയധികം ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രമാണ്. പക്ഷെ അതിനെപ്പോലും ഈ അളവില്‍ ചെയ്തു ഫലിപ്പിക്കണമെങ്കില്‍ അത് ഉര്‍വശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളില്‍ ഒന്നാണ്.
'എതുക്കടാ വന്തേ ? ' എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉര്‍വശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്. പ്ലോട്ട് മോട്ടിവേഷന്‍ മുഴുവന്‍ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവന്‍ നില്‍ക്കുന്നത്. മാരന്‍ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കല്‍ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്. അവിടെയാണ് നായകന്റെ ഒപ്പം ഉര്‍വശി നില്‍ക്കുന്നത്.
ഒരുപക്ഷെ സൂര്യയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സിനെ ഉയര്‍ത്തി ഉയര്‍ത്തി കൊണ്ട് പോവുന്നത് തന്നെ ഉര്‍വശിയുടെ ഈ കോമ്ബ്ലിമെന്റിങ്ങാണ്.
'ഡേയ് ജയിച്ചിഡ്രാ..' എന്ന് ഉര്‍വശി പറയുമ്‌ബോ ആത്മാര്‍ത്ഥമായും കണ്ടിരിക്കുന്നവനും ഒന്ന് പിടഞ്ഞു പോവും. അച്ഛന്റെയും മകന്റെയും ഇടയ്ക്കുള്ള മനോഹരമായ ഒരു പാലമായി, അവരുടെ രണ്ടുപേരുടെയും ഇമോഷനുകളെ അപ്രോപ്രിയേറ്റ് ചെയ്തു, അവര്‍ക്കിടയിലെ ലോകമായി നില്‍ക്കുന്ന പേച്ചി.
ഉര്‍വ്വശിയെപ്പറ്റി പണ്ട് പറഞ്ഞത് അതേപോലെ ആവര്‍ത്തിക്കുന്നു
========================
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര് ?
.
ദൂരെയൊന്നും പോകണ്ട. ഉര്‍വശി തന്നെ. ആ ടൈറ്റിലിന് പിന്നീട് അര്‍ഹത കെപിഎസ്സി ലളിതയ്ക്കും ഉര്‍വശിയുടെ തന്നെ ചേച്ചി കല്‍പ്പനയ്ക്കുമാണ്. കല്‍പ്പനയെ നമ്മള്‍ കണ്ടെത്തി തുടങ്ങിയപ്പോഴേക്കും അവര്‍ നമ്മളെ വിട്ടുപിരിഞ്ഞതില്‍പ്പരം നഷ്ടമില്ല മലയാള സിനിമാഭിനയത്തിന്. ഒരൊറ്റ സീന്‍ മതിയെന്നൊക്കെ പറയുന്നത് കല്‍പ്പനയെ പോലെയുള്ള അഭിനേതാക്കള്‍ക്കാണ്. സുകുമാരി കുറച്ചധികം ഡ്രമാറ്റിക് ആണ് എങ്കിലും ഈ ലീഗില്‍ പെടുന്ന നടി തന്നെയാണ്.
ആദ്യത്തെ ചോദ്യം കേട്ട് ശോഭന, മഞ്ജു വാരിയര്‍ എന്നൊക്കെ മനസ്സില്‍ തോന്നിയവരോട് ഒന്നും പറയാനില്ല. ഇപ്പൊ പിന്നെ പാര്‍വതി എന്നുകൂടി കേള്‍ക്കാം. പാര്‍വതി എന്നെ സംബന്ധിച്ചു, താന്‍ ഇതാ അഭിനയിക്കുകയാണെ.. എന്ന് വിളിച്ചറിയിച്ചു അഭിനയിക്കുന്നൊരു നടിയായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു അനൂപ് മേനോന്‍ ലൈന്‍.
പിന്നെ ശോഭന. സ്വന്തം ശബ്ദം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വെറും ആവറേജ് നടിയാണ് ശോഭന. ഒരു മണിച്ചിത്രത്താഴല്ലാതെ എടുത്തു പറയാന്‍ കാര്യമായി ഒന്നുമില്ല ശോഭനയുടെ പെര്‍ഫോമന്‍സ് ലിസ്റ്റില്‍. അതില്‍ തന്നെ രണ്ടു പേരുടെ ശബ്ദമാണ് വലിയൊരളവു വരെ അവരെ അതിനെ അത്രയും നന്നാക്കാന്‍ സഹായിച്ചത്. സൗന്ദര്യമാണ് ശോഭനയുടെ ഏറ്റവും വലിയ പ്ലസ്. അധികം പേരും അതിലങ്ങു മയങ്ങി ശോഭന ആരായിരുന്നു എന്നൊക്കെ നൊസ്റ്റി അടിച്ചു ചോദിക്കുന്നത് കാണാറുണ്ട്  അല്ല ആരായിരുന്നു ? പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇപ്പോഴും റീവാച്ച് ക്വാളിറ്റിയുള്ള രണ്ടു സിനിമകളില്‍ തുടര്‍ച്ചയായി നായികയായതാണ് പിന്നീട് വന്ന ടീവി കാലഘട്ടത്തില്‍ ശോഭനയുടെ വിസിബിലിറ്റി വര്‍ധിപ്പിച്ചത്. അതുകൊണ്ട് ആ പേര് ഇടയ്ക്കിടെ പറയപ്പെടുന്നു. അതിനപ്പുറം ഒന്നുമില്ല.
പിന്നെയുള്ളത് മഞ്ജു വാരിയര്‍. വ്യക്തിപരമായി മഞ്ജുവിന്റെ ഓഫ്സ്‌ക്രീന്‍ പേഴ്സോണ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളാണ്. അവരുടെ ഗ്രെയ്‌സും പ്രെസെന്‍സുമൊക്കെ ജസ്റ്റ് WOW ആണ്. ഒരു സംശയവുമില്ല. പക്ഷെ ചോദ്യം മികച്ച നടി ആരാണ് എന്നാകുമ്‌ബോള്‍ അയാം ദി സോറി അളിയാ, മഞ്ജു എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു ഫുള്‍ ഓണ്‍ ഹാസ്യ വേഷം പോലും ചെയ്തിട്ടില്ലാത്ത ഒരു ഫില്‍മോഗ്രഫിയാണ് മഞ്ജുവിന്റേത്.
ഉര്‍വശി കൈ വെച്ച് മികച്ചതാക്കാത്ത അഭിനയ മേഖലകളില്ല. ഹ്യൂമര്‍ ഇത്രയും വഴങ്ങുന്ന വേറെ നായിക എന്നല്ല നടി തന്നെയില്ല എന്ന് പറയണം. ടൈമിങ്ങൊക്കെ ഇമ്മാക്കുലേറ്റ്. പെണ്‍ മോഹന്‍ലാലെന്ന് വിളിച്ചാലും തെറ്റില്ല. അല്ലെങ്കില്‍ മോഹന്‍ലാല്‍ ഒരു ആണ്‍ ഉര്‍വശിയാണ് എന്ന് പറയാം. ജഗതി ഒരു ആണ്‍ കല്‍പ്പനയും.
സന്ദര്‍ഭം പോലെ കോമിക്കലാകാനും (പഞ്ചതന്ത്രം, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, യോദ്ധ) ഡ്രമാറ്റിക് ആകാനും (തലയിണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ്) റിയലിസ്റ്റിക് ആകാനും (ഗര്‍ഷോം, കഴകം) ഒരു അധിക പ്രയത്‌നവും ഉര്‍വശിക്ക് വേണ്ട. സ്വന്തം ശബ്ദത്തിലും അല്ലാതെയും അവര്‍ക്കൊരു വ്യത്യാസവുമില്ല.
അച്ചുവിന്റെ അമ്മയില്‍, ഭാര്യയെ തല്ലുന്ന തമിഴനോട് തമിഴില്‍ കയര്‍ത്ത ശേഷം പിന്നീട് പോലീസ് വരുമ്‌ബോള്‍ ചെറുതായിട്ടൊന്നും ചമ്മി സ്ഥലം വിടുന്ന സീനിലെ ട്രാന്‍സ്‌ഫോര്‍മേഷനൊക്കെ ടെക്സ്റ്റ്ബുക്കാണ്. മിഥുനത്തില്‍ ഒരുപക്ഷെ ഏറ്റവും കണ്‍ട്രോള്‍ഡ് ആക്റ്റിങ് ഉര്‍വ്വശിയുടേതാവും. ഭര്‍തൃ വീട്ടിലെത്തിയ ശേഷമുള്ള പെരുമാറ്റത്തിലെ മാറ്റമൊക്കെ എത്ര സട്ടിലാക്കാമോ അത്രയും സട്ടിലാണ്.
ഒരുപക്ഷെ ഉര്‍വ്വശിയെപ്പോലെ നമ്മള്‍ വിട്ടുപോയ വേറൊരു പേരാണ് രേവതിയുടെയും. Another top notch actor
ഇടയ്ക്ക് ഉര്‍വശിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടു നിറയെ വിവാദങ്ങള്‍ ഉണ്ടായി അവരുടെ ഇമേജിന് വലിയ കോട്ടം സംഭവിച്ചിരുന്നു. ഉര്‍വശി ഒരു ആള്‍ക്കഹോളിക് ആണെന്ന് മനോജ് കെ ജയന്‍ ഒരുപാടു തവണ ആരോപിച്ചിട്ടുണ്ട്. അത് തന്നെ മതിയല്ലോ അവരുടെ ഇമേജ് നശിക്കാന്‍. മോഹന്‍ലാല്‍ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉര്‍വശി മദ്യപിച്ചാല്‍ വഴിതെറ്റിപോയി. ജസ്റ്റ് മല്ലു തിങ്ങ്‌സ് !
But controversies are temporary. Class is permanent. And she's sheer class !ഉര്‍വശിയുടെ തിരിച്ചുവരവ് പ്രേക്ഷകരും ഉര്‍വശിയും ഒരേപോലെ അര്‍ഹിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു

writeup about actress urvshi goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക