Latest News

മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എന്‍ട്രി; തേനിയിലെ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എന്‍ട്രി; തേനിയിലെ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ല അജിത്ത് ആരാധകര്‍ക്ക് ആവേശമായി വിശ്വാസം ട്രെയിലര്‍ എത്തി. തേനിയിലെ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്റെ മാസ് എന്‍ട്രിയാണ് കാണിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ മീശ പിരിയും മുണ്ട് മടക്കികുത്തലും ഒക്കെ അജിത്തും ട്രെയിലര്‍ കാണിക്കുന്നു.ഇന്നലെ ഉച്ചയോടെ റിലീസ് ചെയ്യപ്പെട്ട ട്രെയിലര്‍ ഇതുവരെ കണ്ടത് ഒരു കോടിയലിധികം പേരാണ്.

മധുരൈ തമിഴിലുള്ള സംഭാഷണങ്ങളും പിരിച്ചു വച്ച മീശയും, നയന്‍താരയുടെ നാടന്‍ തമിഴ് രൂപവുമെല്ലാം തമിഴ് ഗ്രാമീണാന്തരീക്ഷത്തില്‍ ചിത്രീകരിച്ചിരിക്കുനന് സിനിമയാണെന്ന സൂചനയാണ് നല്‍കുന്നത്.സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവയുമായി ചേര്‍ന്ന് അജിത് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.നയന്‍താരയാണ് നായിക. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും

നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയന്‍താരയും അജിത്തും ഒന്നിച്ചത്. ചിത്രത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. ഡി.ഇമ്മന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.

ചിത്രത്തിലെ ആദ്യമായി പുറത്ത് വിട്ട് ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ 'എന്നെയ് അറിന്താലി'ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് 'വിശ്വാസം' നിര്‍മ്മിക്കുന്നത്.

2019 പൊങ്കലിന് ചിത്രം തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അജിതിന്റെ മൂന്നാമത്തെ പൊങ്കല്‍ റിലീസാകും ഈ ചിത്രം.

viswasam-official-trailer-Ajith Kumar-Nayanthara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES