Latest News

ഒരു സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു; നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം വേണം; കുഞ്ഞിക്കൈ ചിത്രത്തിനൊപ്പം നടന്‍ വിഷ്ണു; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ 

Malayalilife
 ഒരു സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു; നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം വേണം; കുഞ്ഞിക്കൈ ചിത്രത്തിനൊപ്പം നടന്‍ വിഷ്ണു; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ 

രാക്ഷസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ജനപ്രിയനായ തമിഴ് നടനാണ് വിഷ്ണു വിശാല്‍. ഇപ്പോഴിതാ, ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ്. നടന്‍ വിഷ്ണു വിശാലിനും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷവാര്‍ത്ത വിഷ്ണു ആരാധകരുമായി പങ്കുവെച്ചു. വിഷ്ണുവിന്റേയും ജ്വാലയുടേയും നാലാം വിവാഹ വാര്‍ഷികത്തിലാണ് കുഞ്ഞ് പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നടന്റെ കുറിപ്പ്... 'ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ആര്യന്‍ ഇപ്പോള്‍ മൂത്ത ചേട്ടനായി. 

ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാര്‍ഷികം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങള്‍ക്ക് അമൂല്യമായ ഒരു സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം വേണം.' കുഞ്ഞിക്കൈ ചിത്രത്തിനൊപ്പം വിഷ്ണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

vishnu vishal and jwala gutta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES