Latest News

ആര്യനിലെ രംഗങ്ങള്‍ ഒരുക്കിയത് 'കണ്ണൂര്‍ സ്‌ക്വാഡി'ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്; മിന്നല്‍ മുരളി കണ്ട് ബേസിലിനെയും ടൊവിനോയെയും വിളിച്ചു; മലയാള സിനിമയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് വിഷ്ണു വിശാല്‍ 

Malayalilife
 ആര്യനിലെ രംഗങ്ങള്‍ ഒരുക്കിയത് 'കണ്ണൂര്‍ സ്‌ക്വാഡി'ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്; മിന്നല്‍ മുരളി കണ്ട് ബേസിലിനെയും ടൊവിനോയെയും വിളിച്ചു; മലയാള സിനിമയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് വിഷ്ണു വിശാല്‍ 

മലയാള സിനിമയോടുള്ള താല്പര്യവും ഇഷ്ടവും തുറന്ന് പറഞ്ഞ് തമിഴ് നടന്‍ വിഷ്ണു വിശാല്‍. തന്റെ പുതിയ ചിത്രമായ 'ആര്യ'ന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. മലയാളത്തിന്റെ സൂപ്പര്‍ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യെ കുറിച്ചും, 'കണ്ണൂര്‍ സ്‌ക്വാഡ്' പോലുള്ള സിനിമകളില്‍ നിന്ന് ലഭിച്ച പ്രചോദനത്തെക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു. 

 ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് 'ആര്യന്‍' കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. 'ലോക' എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണ രംഗത്തും വന്‍ വിജയങ്ങള്‍ നേടിയത് എടുത്തുപറഞ്ഞുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു സൂപ്പര്‍ഹീറോ കഥാപാത്രം അവതരിപ്പിക്കുക എന്നതാണെന്നും, മിന്നല്‍ മുരളി കണ്ടതിനു ശേഷം ഞാന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിനെയും നായകന്‍ ടൊവിനോ തോമസിനെയും വിളിച്ചിരുന്നെന്നും താരം പറഞ്ഞു. 'ഞാന്‍ വളരെ സന്തോഷവാനാണ് എന്നാല്‍ അതേസമയം ഒരു ചെറിയ സങ്കടവുമുണ്ട്. കാരണം അങ്ങനെയൊരു സൂപ്പര്‍ഹീറോ ചിത്രം ദക്ഷിണേന്ത്യയില്‍ ആദ്യം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ എന്നതായിരുന്നു ആ സങ്കടം,' വിഷ്ണു വിശാല്‍ വ്യക്തമാക്കി. 

'ആര്യന്‍' പോലുള്ള മികച്ച പ്രോജക്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്ന ദുല്‍ഖര്‍ സല്‍മാനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മലയാള സിനിമയെ താന്‍ ഒരുപാട് ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. 'ആര്‍ഡിഎക്സ് ഒരു ഗംഭീര ആക്ഷന്‍ ചിത്രമായിരുന്നു. അതുപോലെ ഫഹദ് ഫാസിലിന്റെ 'ആവേശം', ബേസില്‍ ജോസഫിന്റെ 'ഫാലിമി', 'സൂക്ഷ്മദര്‍ശിനി', കൂടാതെ മമ്മൂട്ടി നായകനായ 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നിവയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. 'കണ്ണൂര്‍ സ്‌ക്വാഡ്' സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്റെ പുതിയ ചിത്രമായ 'ആര്യനി'ലെ ചില രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് നായകനായ 'ARM', 'ഗുരുവായൂര്‍ അമ്പലനടയില്‍', 'ജയ ജയ ജയ ജയ ഹേ' തുടങ്ങിയ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്,' വിഷ്ണു വിശാല്‍ അറിയിച്ചു.


 

vishnu vishal about mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES