ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് വീണ്ടെടുത്തെന്ന് അറിയിച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. പാകിസ്താനില്‍ നിന്നാണ് ഹാക്കര്‍ ലോഗിന്‍ ചെയ്തതെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പേജ് വീണ്ടെടുക്കാനായെന്നും നടന്‍ പറഞ്ഞു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്നും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെ വിഷ്ണു പറഞ്ഞു......
പേജ് തിരിച്ച് കിട്ടിയ വിവരം ഒരു നീണ്ട കുറിപ്പിലൂടെയാണ് നടന്‍ അറിയിച്ചത്. പാകിസ്ഥാനില്‍ നിന്നാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
പോസ്റ്റിന്റെ പൂര്‍ണരൂപംഎന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്?റ്റുകള്‍ കണ്ട്, ഹാക്കിംഗ് ആണെന്ന് മനസിലാക്കിയ ഉടനെ എന്നെ വിവരം അറിയിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കള്‍ക്ക് നന്ദി....ഇന്നലെ മുതല്‍ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡയോയും പോസ്?റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാന്‍ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനില്‍ നിന്ന്.