നെഞ്ചോട് ചേര്‍ന്ന് സുഖമായുറങ്ങുന്ന മകളെ ഇടത് കൈകൊണ്ട് ചേര്‍ത്ത് പിടിച്ച് വലത് കൈ കൊണ്ട് കാപ്പി കുടിക്കുന്ന വിനിതിന്റെ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.ഒരു കയ്യില്‍ കുഞ്ഞിനെ നെഞ്ചോടടക്കി മറുകൈ കൊണ്ട് കപ്പില്‍ നിന്നും കുടിക്കുന്ന വിനീതിന്റെ ചിത്രം പങ്ക് വച്ചത് നടി ലിസിയാണ്.
ഗായകന്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വിനീത് ഒരു നല്ല അച്ഛന്‍ കൂടിയാണെന്നും യുവതലമുറയില്‍പ്പെട്ട പിതാക്കന്‍മാര്‍ക്ക് മാതൃകയാണെന്നും ചിത്രം പങ്കുവെച്ചു കൊണ്ട് ലിസി കുറിച്ചു. ചെന്നൈയില്‍ ഹെലന്‍ സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്കിടെയാണ് ലിസി ചിത്രം പകര്‍ത്തിയത്.
അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് ആരാധകരുമായി പങ്കുവച്ചത്.