Latest News

ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞ്; വിനീത് ശ്രീനിവാസന് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരത്തിന്റെ കുറിപ്പ്; ആശംസകളുമായി താരലോകവും

Malayalilife
  ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞ്;  വിനീത് ശ്രീനിവാസന് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരത്തിന്റെ കുറിപ്പ്; ആശംസകളുമായി താരലോകവും

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരമാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനായും നിര്‍മ്മാതാവായും ഗായകനായുമൊക്കെ സിനിമയില്‍ സജീവമാണ് താരം. കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കാറുളള താരം താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത മാസങ്ങള്‍ക്ക്് മുമ്പ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ താരം അച്ഛനായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്. സിനിമയില്‍ സജീവമായിരിക്കുന്ന സമയത്താണ് വിനീത് വിവാഹിതനായത്. 15 വര്‍ഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു. വിഹാന്‍ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ പേര്. വിഹാന് രണ്ടു വയസ് കഴിയുമ്പോഴാണ് ഇപ്പോള്‍ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു വിനീതിന്റെ പിറന്നാള്‍. അച്ഛന്റെ പിറന്നാള്‍ കഴിഞ്ഞ് രണ്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി എത്തിയത്. ഇന്നലെയാണ് ദിവ്യ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയത്. മകളാണ് വിനീതിനും ദിവ്യയ്ക്കും പിറന്നത്. ഔദ്യോഗികമായി കുഞ്ഞ് ജനിച്ച കാര്യം വിനീത് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ദിവ്യയ്ക്കും എനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. വിഹാന് ഒരു അനുജത്തികൂടി. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് താരം കുറിച്ചത്.

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ഒരു മകള്‍ പിറക്കുന്നത്. ആരാധ്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ധ്യാന്‍ ഈ അടുത്ത ദിവസമാണ് പുറത്ത് വിട്ടത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി. വീണ്ടുമൊരു താരപുത്രി കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. വാര്‍ത്ത പ്രചരിച്ചതോടെ കുഞ്ഞതിഥിയ്ക്ക് ആശംസകളുമായി ആരാധകരും എത്തി തുടങ്ങിയിരിക്കയാണ്. മകന്‍ വിഹാനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ഏറെ ആസ്വദിക്കുന്ന വിനീത് പലപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ കൂടി കൂട്ടിനെത്തിയതോടെ അളവറ്റ സന്തോഷത്തിലാണ് വിനീത് എന്നും കുടുംബവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

vineeth sreenivasan welcomes his angel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES