Latest News

ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്! നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക! പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തി വിനീത് ശ്രീനിവാസന്‍

Malayalilife
ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്! നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക!  പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തി വിനീത് ശ്രീനിവാസന്‍

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ തല്ലി ചതച്ചതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യത്താകമാനം പ്രതിഷേധം ഉണ്ടായത്  . സംഭവത്തില്‍ ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള താരങ്ങള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. നടി പാര്‍വതിയാണ് മലയാളത്തില്‍ നിന്നും തുടക്കം കുറിച്ചത്.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് വിനീത് പ്രതികരിച്ചത് 


നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്.  ദയവായി നിങ്ങളുടെ  പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക എന്നും വിനീത്  ഫെയ്‌സ്ബുക്കില്‍ കുറിച്ചു .
 

Read more topics: # vineeth sreenivasan,# fb post
vineeth sreenivasan fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക