സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിയായ പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസിച്ചത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന രജനികാന്ത് ചിത്രമാണ് പേട്ട. കാര്‍ത്തിക്ക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരവങ്ങളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. റിലീസ് ചെയ്യുനന്തിനു മുമ്പ് തന്നെ വമ്പന്‍ വരവേല്‍പ്പ് ലഭിച്ച ചിത്രമാണ് പേട്ട. തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണം തന്നെയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ ഇടയിലാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സിനിമ കണ്ടുകഴിഞ്ഞ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വൈറലാകുന്നത്.
'കുറേ കാലത്തിനു ശേഷം കാണുന്ന മികച്ച രജനി ചിത്രമാണ് പേട്ട. തിയേറ്ററിനുള്ളില്‍ യാതാരു നാണമോ മടിയോ കൂടാതെ ഞാന്‍ അലറി വിളിച്ചു. കാര്‍ത്തിക്ക്... സൂപ്പര്‍സ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതില്‍ താങ്കളോട് ഒരുപാട് നന്ദിയുണ്ട്. അതിഗംഭീരമായ ചിത്രമാണിത്'. വിനിത് ഫെയ്സ്ബുക്കില്‍ കുറിച്ചു
ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിനായി അണി നിരക്കുന്നത് പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം. തമിഴ്‌നാട്ടില്‍ മാത്രമല്ല മലയാളത്തിലും നല്ല വരവേല്‍പ്പാണ് സിനിമക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.