Latest News

അത്ര ഗുരുതരമല്ല..എന്നാലും പരുക്ക് സംഭവിച്ചു; മകള്‍ക്ക് പരുക്കേറ്റ വിവരം അറിഞ്ഞുടനെ ഓസ്‌ട്രേലിയയിലേക്ക് പറന്ന് വിന്ദുജാ മേനോന്‍; നടിയുടെ പുതിയ പോസ്റ്റില്‍ നിറയുന്നത് മാതൃസ്‌നേഹം

Malayalilife
 അത്ര ഗുരുതരമല്ല..എന്നാലും പരുക്ക് സംഭവിച്ചു; മകള്‍ക്ക് പരുക്കേറ്റ വിവരം അറിഞ്ഞുടനെ ഓസ്‌ട്രേലിയയിലേക്ക് പറന്ന് വിന്ദുജാ മേനോന്‍; നടിയുടെ പുതിയ പോസ്റ്റില്‍ നിറയുന്നത് മാതൃസ്‌നേഹം

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് പവിത്രം. ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രമാണ് നടി വിന്ദുജയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഇന്നും ചേട്ടച്ഛന്റെ അനിയത്തിക്കുട്ടിയായി തന്നെ അറിയപ്പെടുന്ന വിന്ദുജ ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളില്‍ സഹനടിയായും നായികയുമെല്ലാം വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ തന്നെ പിന്‍ഗാമിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

നൃത്ത വിദ്യാലയവുമായി തിരക്കിലായ നടി അടുത്ത കാലത്തായി താരസംഗമങ്ങളിലാണ് ഭൂരിഭാഗവും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ഒപ്പം ഏകമകള്‍ നേഹയും ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ, നേഹയ്ക്ക് സംഭവിച്ച ഒരു അപകടത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. അമ്മയേയും അമ്മൂമ്മയേയും പോലെ തന്നെ നര്‍ത്തകിയും പഠനത്തില്‍ മിടുക്കിയുമായ നേഹ ഇപ്പോള്‍ നാട്ടിലെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രേലിയയിലേക്ക് ഉപരിപഠനത്തിനായി പോയത്.

അവിടെ വച്ചാണ് അപകടം സംഭവിച്ചത്. പിന്നാലെ അപകട വിവരം അറിഞ്ഞ ശേഷം നാട്ടില്‍ ഇരുപ്പുറയ്ക്കാതിരുന്ന വിന്ദുജ മകള്‍ക്കരികിലേക്ക് ഓടിയെത്തിയിരിക്കുക യാണ് ഇപ്പോള്‍. മാതൃസ്‌നേഹം എന്നാല്‍ അങ്ങനെയാണല്ലോ, മക്കള്‍ക്ക് എന്തെങ്കിലും ഒന്നു സംഭവിച്ചെന്നു കേട്ടാല്‍ എത്ര ദൂരത്താണെങ്കിലും ഓടിയെത്തും. അമ്മയുടെ സാമീപ്യം തന്നെയാണ് മക്കള്‍ക്കുള്ള ഏറ്റവും വലിയ മരുന്ന്. അത് വ്യക്തമാക്കുന്നതാണ് വിന്ദുജ മേനോന്റെ ഏറ്റവും പുതിയ പോസ്റ്റുകള്‍. എന്നാല്‍ നേഹയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് നടി കുറിച്ചിട്ടില്ല. എങ്കിലും 'അത്ര ഗുരുതരമല്ല, എന്നാലും പരുക്ക് സംഭവിച്ചു. അമ്മ ഓടിയെത്തി' എന്ന ക്യാപ്ഷനോടെയാണ് വിന്ദുജ ഓസ്ട്രേലിയയില്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ചിത്രത്തില്‍ നടി മകളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്നതും, മറ്റൊരു ചിത്രത്തില്‍ മകളുടെ മുറിവില്‍ ചുംബിക്കുന്നതുമായ കാഴ്ച ഫോട്ടോയില്‍ കാണാം.

എന്ത് സംഭവിച്ചു എന്ന് നടി പറഞ്ഞിട്ടില്ലെങ്കിലും അമ്മയെ കണ്ടതിന് ശേഷം മകള്‍ സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു, പെട്ടന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെ, അമ്മയുടെ സാമീപ്യം വേദനകള്‍ പെട്ടന്ന് അകറ്റട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റ്‌സ് ആണ് ചിത്രത്തിന് താഴെ വരുന്നത്. ആ വര്‍ഷം ജനുവരിയിലായിരുന്നു വിന്ദുജയുടെ പിതാവിന്റെ മരണം സംഭവിച്ചത്. അപ്പൂപ്പനെ കാണാനെത്തിയ നേഹ അതിനു ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയിരുന്നു. വിന്ദുജ മേനോന് തന്നെക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന ഒരു മകള്‍ ഉണ്ടെങ്കിലും, മലയാളികളെ സംബന്ധിച്ച് ഇന്നും വിന്ദുജ മോഹന്‍ലാലിന്റെ കുഞ്ഞു പെങ്ങളാണ്. നിരവധി സിനിമകളില്‍ ആ കാലത്ത് വിന്ദുജ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത് പവിത്രത്തിലെ വേഷത്തിലൂടെയാണ്.

പവിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ കണ്ടാല്‍ ഇന്നും കരയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. ഞാന്‍ ഗന്ധര്‍വ്വന്‍, സമുദായം, ടോം ആന്‍ഡ് ജെറി, ശ്രീരാഗം, പുതുക്കോട്ടയിലെ പുതുമണവാളന്‍, ആയിരം നാവുള്ള അനന്തന്‍, കിള്ളിക്കുറുശ്ശിയില്‍ കുടുംബ മേള, മൂന്ന്‌കോടിയും മുന്നൂറ് പവനും, സൂപ്പര്‍മാന്‍ തുടങ്ങിയ സിനിമകളില്‍ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിന്ദുജ ആകെ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2016-ല്‍ ഇറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്. രാജേഷ് കുമാര്‍ എന്നാണ് വിന്ദുജയുടെ ഭര്‍ത്താവിന്റെ പേര്. കലാമണ്ഡലം വിമലാ മേനോന്‍ ആണ് വിന്ദുജയുടെ അമ്മ. സ്ത്രീ, ജ്വാലായി തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷന്‍ ഷോകളിലും കുക്കറി പരിപാടികളിലും വിന്ദുജ ഭാഗമായിട്ടുണ്ട്.

 

vinduja menon about daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES