Latest News

ആരെങ്കിലും എന്നെ വിന്‍ സി എന്ന് പരാമര്‍ശിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്; മമ്മൂക്ക വിളിച്ചപ്പോള്‍ എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു; പേരില്‍ വരുത്തിയ മാറ്റം പങ്ക് വച്ച് നടി വിന്‍സി അലോഷ്യസ്

Malayalilife
 ആരെങ്കിലും എന്നെ വിന്‍ സി എന്ന് പരാമര്‍ശിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്; മമ്മൂക്ക വിളിച്ചപ്പോള്‍ എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു; പേരില്‍ വരുത്തിയ മാറ്റം പങ്ക് വച്ച് നടി വിന്‍സി അലോഷ്യസ്

യുവ നടിമാരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് വിന്‍സി അലോഷ്യസ്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നടി ഇപ്പോള്‍ തന്റെ പേരില്‍ മാറ്രം വരുത്തുന്നുവെന്ന് അറിയിച്ച് പങ്ക് വച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിന്‍സി പറയുന്നു. Vincy Aloshious എന്ന പേരില്‍ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റി കഴിഞ്ഞു.(Vincy Aloshious Change her name to Win C Aloshious)

iam Win c എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന പേര്. ആരെങ്കിലും തന്നെ 'വിന്‍ സി' എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോള്‍ മമ്മൂട്ടി, 'വിന്‍ സി' എന്നു വിളിച്ചപ്പോള്‍ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ തോന്നി എന്നും വിന്‍സി പറയുന്നു.

മമ്മൂട്ടി അങ്ങനെ വിളിച്ചതു കൊണ്ട് തന്നെ തന്റെ പേര് ഇനി മുതല്‍ വിന്‍ സി എന്നായിരിക്കും എന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാന്‍ താല്‍പര്യപ്പെടുന്നു എന്നും വിന്‍സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടി തന്നെ 'വിന്‍ സി' എന്ന് വിശേഷിപ്പിച്ച വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

രേഖയിലൂടെയാണ് വിന്‍സി മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ജിതിന്‍ ഐസക് തോമസായിരുന്നു സംവിധാനം. കാസര്‍കോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറാണ് വിന്‍സി അലോഷ്യസിന്റെ രേഖ. വിന്‍സി അലോഷ്യസിനൊപ്പം രേഖ എന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Win.C (@iam_win_c)

vincy aloshious changes her name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES