ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ സിനിമയിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പായല്‍ കപാഡിയ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയിലേക്ക് വന്ന അവസരം ലഭിച്ചിട്ടും തട്ടിത്തെറിപ്പിച്ച കാര്യം നടി തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ അഹങ്കാരം കേറി നില്‍ക്കുന്നതിനാല്‍ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു. പ്രാര്‍ത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക് ലഭിക്കേണ്ടത് ലഭിച്ചരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് എത്തി നില്‍ക്കുകയാണെന്നും വിന്‍സി പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം.
ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നാണ് ആ സിനിമയുടെ പേര്.
ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഇപ്പോള്‍, ഉള്ളില്‍ പ്രാര്‍ത്ഥന നന്നായി വേണം. പ്രാര്‍ത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യസം ഇപ്പോള്‍ നന്നായി കാണാം. പ്രാര്‍ത്ഥന ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എത്തേണ്ട ഇടത്ത് എത്തിയിരുന്നു,' വിന്‍സി അലോഷ്യസ് പറയുന്നു.
അതേസമയം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ' ഒ ടി ടിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനം നടത്തുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തില്‍ നഴ്‌സുമാരുടെ വേഷത്തില്‍ എത്തിയത്. മുംബൈയിലും രത്നഗിരിയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.