Latest News

മുകേഷിനെതിരെ വിനയന്‍!!! മുകേഷിന് പാരവെപ്പുകാരനാകാന്‍ കഴിയുന്നതെങ്ങനെയെന്നും സംവിധായകന്‍

Malayalilife
മുകേഷിനെതിരെ വിനയന്‍!!! മുകേഷിന് പാരവെപ്പുകാരനാകാന്‍ കഴിയുന്നതെങ്ങനെയെന്നും സംവിധായകന്‍

നടന്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ കൂടിയായ നടന്‍ മുകേഷിനെതിരെ അദ്ദേഹം പ്രതികരിച്ചത്.താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുകേഷിന് ഇത്ര വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നത് എങ്ങനെയാണെന്നും വിനയന്‍ ചോദിച്ചു. താരസംഘടനയായ അമ്മ'യുടെ യോഗത്തില്‍ ഷമ്മി തിലകനും മുകേഷും ഏറ്റുമുട്ടിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കലാകാരനും, ജനപ്രതിനിധിയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ മുകേഷിന്റെ സ്വഭാവ മഹിമ അമ്മയുടെ എക്‌സിക്ക്യുട്ടീവില്‍ യോഗത്തില്‍ നിന്ന് തന്നെ പുറത്ത് വന്നത് വളരെ നന്നായി എന്ന് പരിഹസിച്ചുകൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ തുടക്കം. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും കോമഡി ഉണ്ടാക്കാനുമാണ് ജനനേതാവിന് ഏറെ ഇഷ്ടം എന്നും വിനയന്‍ ഫേസ് ബുക്കില്‍ കുറിച്ചു. വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്‍ത്ഥന്മാര്‍ ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍ നിന്ന് എം.എല്‍.എ വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍ എന്റെ സിനിമയ്ക്ക് വേണ്ടി 50,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഷമ്മി തിലകന്‍ പിന്നീട് പ്രൊജക്ടില്‍ നിന്ന് പിന്മാറിയതിന് പിന്നില്‍ മുകേഷ് ആയിരുന്നു എന്ന് അറിഞ്ഞതിനെ തുടര്‍ന്നുള്ള അമര്‍ഷം കൂടിയായിരുന്നു വിനയന്റെ ഫേസ് ബുക്ക് കുറിപ്പില്‍ ഉള്ളത്.

തിലകനെ വിലക്കിയതിന് പിന്നില്‍ നടന്ന ഗൂഢ തന്ത്രങ്ങളും വിനയന്‍ പറയാന്‍ മറന്നില്ല. വിനയന്‍ പറഞ്ഞതാണ് ശരിയെന്ന് എല്ലാവര്‍ക്കും മനസ്സിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # vinayan,# mukesh
vinayan-against-mukesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES