Latest News

എന്റെ കൊച്ചാണവള്‍..! കൊന്നുകളയും പന്നി; വിനായകന്റെ തൊട്ടപ്പന്‍ ട്രെയിലറെത്തി; ഏറ്റെടുത്ത ആരാധകരും

Malayalilife
എന്റെ കൊച്ചാണവള്‍..! കൊന്നുകളയും പന്നി; വിനായകന്റെ തൊട്ടപ്പന്‍ ട്രെയിലറെത്തി; ഏറ്റെടുത്ത ആരാധകരും

വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് മുപ്പതനായിരത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന തൊട്ടപ്പനില്‍ കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും കാണാനാവുക. പുതുമുഖ നടി പ്രിയംവദയാണ് ചിത്രത്തില്‍ നായിക.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ നാലരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ നാലായി തുടരുകയാണ് ട്രെയിലര്‍.

 


 

 

Read more topics: # vinayakan tottappan new trailer
vinayakan tottappan new trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES