Latest News

സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു'; ഉടുമുണ്ട് അഴിച്ചുള്ള നഗ്‌നതാ പ്രദര്‍ശനത്തിന് ശേഷം മാപ്പു പറഞ്ഞ് വിനായകന്‍ 

Malayalilife
 സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു'; ഉടുമുണ്ട് അഴിച്ചുള്ള നഗ്‌നതാ പ്രദര്‍ശനത്തിന് ശേഷം മാപ്പു പറഞ്ഞ് വിനായകന്‍ 

സിനിമ നടനായും വ്യക്തിയായും തന്റെ ഭാഗത്ത് നിന്നും വന്ന എല്ലാ 'നെഗറ്റീവ് എനര്‍ജികള്‍ക്കും' പൊതുസമൂഹത്തോട് മാപ്പു ചോദിക്കുന്നതായി നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തി താരം വിവാദത്തില്‍ ആയതോടെയാണ് വിനായകന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഒട്ടാകെ ചര്‍ച്ചയായി. താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയുരകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകന്‍ മാപ്പുമായി രംഗത്തെത്തിയത്. 

ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറയുന്നത്. 'സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ...' വിനായകന്‍ കുറിച്ചു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം വിനായകന്‍ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യങ്ങള്‍ ലഭിച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. 

നില്‍ക്കുന്ന ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിനായകന്‍ തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി വിനായകന്‍ വിവാദത്തിലായിരുന്നു. കഴിഞ്ഞ നവംബറില്‍, പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ഗോവയില്‍ നിന്നാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

 ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 2023 ഒക്ടോബറില്‍, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. വിനായകനും ഭാര്യയും തമ്മില്‍ ഫ്‌ളാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും അറസ്റ്റിലാവുകയുമായിരുന്നു. 'ജയിലര്‍' എന്ന സിനിമ വലിയ വിജയമായതോടെ കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് വിനായകന്‍. രജനികാന്തിന്റെ പ്രതിനായകനായ വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ചത്. വര്‍മനായുള്ള അദ്ദേഹത്തിന്റെ വേഷപകര്‍ച്ചയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Read more topics: # വിനായകന്‍
Actor Vinayakan tenders apology

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES