Latest News

ഗോവയിലെ തിരക്കേറിയ റോഡില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരനെ ഇംഗ്ലീഷില്‍ ചീത്ത വിളിക്കുന്ന വിനായകന്‍;ജയിലര്‍ സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ വൈറല്‍

Malayalilife
 ഗോവയിലെ തിരക്കേറിയ റോഡില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരനെ ഇംഗ്ലീഷില്‍ ചീത്ത വിളിക്കുന്ന വിനായകന്‍;ജയിലര്‍ സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ വൈറല്‍

ന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വിനായകന്‍. പൊതുസ്ഥലത്ത് മദ്യലഹരിയില്‍ ബഹളം വക്കുന്ന നടന്റെ നിരവധി വീഡിയോകള്‍ ഇതിനൊടകം തന്നെ പുറത്ത് വന്നിട്ടുണ്ട് ഇപ്പോഴിതാ ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

താരത്തിന്റെ ഗോവയില്‍ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് താരം. ഇംഗ്ലീഷിലാണ് താരം അസഭ്യം പറയുന്നത്. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.

അതേസമയം ഷൂട്ടിംഗ് ആണോ എന്ന് ചോദിച്ച് നിരവധി പേര്‍ കമന്റിട്ടിട്ടുണ്ടെങ്കിലും അല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് വിനായകനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

'ജയിലര്‍' സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനു മുന്‍പ് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിന് വിനായകനെ അറസറ്റ് ചെയ്തിരുന്നു.

മമ്മൂട്ടി, വിനായന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ?ഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലാണ് ഇപ്പോള്‍ വിനായകന്‍ അഭിയനിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ഇതേസമയം മമ്മൂട്ടി-വിനായകന്‍ കോമ്പോ വലിയൊരു പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഈ സിനിമ വിതരണത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.

 

Read more topics: # വിനായകന്‍
vinayakan in goa fight video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക