Latest News

വിക്രം നായകനാകുന്ന മഹാവീര്‍ കര്‍ണ്ണനില്‍ ഭീമനായെത്തുക മോഹന്‍ലാലെന്ന് സൂചന; ആര്‍ എസ് വിമല്‍ നടനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; രണ്ടാമൂഴത്തിലൂടെ മോഹന്‍ലാലിനെ ഭീമന്‍ ആയി കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇരട്ടി മധുരം

Malayalilife
വിക്രം നായകനാകുന്ന മഹാവീര്‍ കര്‍ണ്ണനില്‍ ഭീമനായെത്തുക മോഹന്‍ലാലെന്ന് സൂചന; ആര്‍ എസ് വിമല്‍ നടനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; രണ്ടാമൂഴത്തിലൂടെ മോഹന്‍ലാലിനെ ഭീമന്‍ ആയി കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇരട്ടി മധുരം

മോഹന്‍ലാല്‍ എന്ന നടന്റെ കഴിവ് തെളിയിക്കുന്ന ഹിറ്റ് സിനിമകള്‍ പലതും വന്നെങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും മോഹന്‍ലാല്‍ സിനിമകള്‍ ഹരമാണ്. പുലിമുരുകനു ശേഷം വരുന്ന ബിഗ് ബജറ്റ് ചിത്രം ആണ് ഒടിയന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എം.ടി വാസുദേവന്‍ എന്ന എഴുത്തുകാരന്റെ രണ്ടാമൂഴം സിനിമയാക്കാന്‍  ഒരുങ്ങുകയാണ്. രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ മോഹന്‍ലാല്‍ ആ ചരിത്ര കഥാപാത്രം ചെയ്യുന്നത്  കാണാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രതിക്ഷകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ചിത്രത്തില്‍ നിന്നും എം ടി പിന്മാറിയതോടെ രണ്ടാമൂഴം അനിശ്ചിതത്തിലായി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണനിലൂടെ മോഹന്‍ലാല്‍ ഭീമനായി എത്തിയേക്കും എന്നാണ് സൂചന.

വിക്രം നായകനായെത്തുന്ന ചിത്രത്തില്‍ ഭീമനായെത്തുന്നത് മോഹന്‍ലാലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാവീര്‍ കര്‍ണ്ണ ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. 300 കോടിയിലധികം ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമന്‍ സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ക്ക് ആര്‍.എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍ നിരതാരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.

vikram-mahaveer-karna-movie- mohanlal doing -beeman -role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES