Latest News

അഭ്യൂഹങ്ങള്‍ക്ക് വിരാമം;വിജയ്യുടെ അവസാന ചിത്രം ഒരുക്കുക എച്ച് വിനോദ്; സിനിമ രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്നും സംവിധായകന്‍

Malayalilife
അഭ്യൂഹങ്ങള്‍ക്ക് വിരാമം;വിജയ്യുടെ അവസാന ചിത്രം ഒരുക്കുക എച്ച് വിനോദ്; സിനിമ രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്നും സംവിധായകന്‍

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനുള്ള ഒരുക്കത്തിലാണ് ദളപതി വിജയ്. 69ാം ചിത്രത്തിലൂടെ താരം അഭിനയം അവസാനിപ്പിക്കും എന്നാണ് വ്യക്തമാക്കിയത്. പിന്നാലെ താരത്തിന്റെ അവസാന ചിത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സംവിധായകന്‍ എച്ച് വിനോദായിരിക്കും വിജയ്യുടെ അവസാന ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വിഷയത്തെ കുറിച്ച് ഇതാദ്യമായാണ് എച്ച്. വിനോദ് പ്രതികരിക്കുന്നത്.വിജയ്യുടെ 69-ാം ചിത്രമായിരിക്കും ഇത്. മകുടം അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ദളപതി 69 ചിത്രത്തെ കുറിച്ച് എച്ച് വിനോദ് സംസാരിച്ചത്. ഇതൊരു സമ്പൂര്‍ണ കൊമേഴ്സ്യല്‍ സിനിമയായിരിക്കുമെന്നും രാഷ്ട്രീയമായിരിക്കില്ല പറയുക എന്നും സംവിധായകന്‍ വ്യക്തമാക്കി.

ദളപതി 69നെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ആണ് വിജയ്യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 17ന് ആണ് ചിത്രത്തിന്റെ റിലീസ്. ദളപതി 69 പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാക്ഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

അതേസമയം, അജിത്തിനെ 'അമൂര്‍ത്ത ചിന്താഗതിയുള്ള വ്യക്തി' എന്നും വിജയ്യെ 'ലളിതമായി ചിന്തിക്കുന്ന വ്യക്തി' എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അജിത്തിനെ നായകനാക്കി തുനിവ് ആണ് എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

vijays dalapati 69 directed by vinod

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES