മലയാളികളുടെ ഗാനഗന്ധവര്‍വ്വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് ഒരുവട്ടമെങ്കിലും പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസും പിന്നണി ഗാനരഗംത്ത് സജീവമാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഇനി മലയാളത്തില്‍ പാടില്ലെന്ന വിജയ് പറഞ്ഞതായുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വിജയിന്റെ ഈ പ്രസ്താവന.
2000 ല്‍ ആയിരുന്നു വിജയ് യേശുദാസ് മലയാള സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. മൂന്നുവട്ടം മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള വിജയുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. മലയാള സിനിമയില്‍ പിന്നണി ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നുമാണ് വിജയ് പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനവും നിറഞ്ഞിരുന്നു. വിജയ് പിന്‍മാറിയാല്‍ നിരവധി പേര്‍ക്ക് അവസരം ലഭിക്കുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിലൂടെയാണ് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതാ വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തില്‍ പാടില്ലെന്നല്ല പറഞ്ഞതെന്നും മലയാളത്തില്‍ ചില തിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നുമാണ് വ്യക്തമാക്കിയത് എന്നുമാണ് വിജയ് ഇപ്പോള്‍ പറയുന്നത്.
ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാന്‍ വേണ്ടി മലയാളത്തില്‍ പാടില്ല എന്നൊരു തലക്കെട്ട് ഇട്ടിരുന്നു. അത് ആള്‍ക്കാരെ കൊണ്ട് വായിപ്പിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. ഇതിനേ തുടര്‍ന്ന് പല ഓണ്‍ലൈന്‍ മീഡിയകളും ഞാന്‍ മലയാളത്തില്‍ ഇനി പാടില്ല എന്ന് എഴുതി. എന്നെ ഒരുപാട് വിമര്‍ശിച്ചു. മലയാളത്തില്‍ പാടില്ലെന്നല്ല പറഞ്ഞത്. സിനിമയില്‍ തെരെഞ്ഞെടുത്തേ പാടൂ എന്നാണ്. ആ ആര്‍ട്ടിക്കിള്‍ മുഴുവന്‍ വായിച്ചാല്‍ അത് മനസിലാകും എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനെ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണ് എന്നും വിജയ് യേശുദാസ് തുറന്നടിക്കുന്നു
'പാട്ട് നിര്‍ത്തുകയാണെന്നോ, മലയാളത്തില്‍ പാടില്ലെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്ന് മാത്രമാണ് പറഞ്ഞത്. ?ഗായിക ലോകത്തെ എല്ലാവര്‍ക്കും വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞതെന്നും വിജയ് പറയുന്നു. ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ.'എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നതെന്നും വിജയ് വ്യക്തമാക്കുന്നു. അതേസമയം എല്ലാരും എടുത്തു പഞ്ഞിക്കിട്ടപ്പോള്‍ വിജയ് ഇപ്പോള്‍ മാറ്റി പറയുന്നോ ???? എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ചോദിക്കുന്നു.