അകാലത്തില്‍ വിടപറഞ്ഞ തമിഴ് സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ വിജയ് കാന്തിന്റെ വീട്ടില്‍ വിജയ്യും ഗോട്ട് സിനിമയുടെ അണിയറപ്രവര്‍ത്തകരും. വിജയ് കാന്തിന്റെ ഛായാചിത്രത്തിനു മുന്പില് തൊഴുകൈയോടെ നില്ക്കുന്ന വിജയ് യുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ഇടംപിടിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എ.ഐ സഹായത്തോടെ വിജയ് കാന്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
വിജയ് കാന്ത് എത്തുന്ന സീനില്‍ വിജയ് ഉള്ളതിനാല്‍ ഇരുവരുടെയും ആരാധകര്‍ ആവേശത്തിലാണ്. വിജയ് കാന്തിന്റെ ഭാര്യ പ്രേമലത, മക്കളായ ഷണ്മുഖ പാണ്ഡ്യ വിജയ് പ്രഭാകരന് എന്നിവരുമായി വിജയ് ആശയവിനിമയം നടത്തി. വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കള്‍ക്കുമൊപ്പം വിജയ് സംസാരിക്കുന്നതും വിജയകാന്തിന്റെ ചിത്രത്തിന് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് നായകനായി അഭിനയിച്ച 'സിന്ദൂരപാണ്ടി' എന്ന ചിത്രത്തിലാണ് വിജയ്യും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചത്. വിജയ്യുടെ പിതാവ് എസ് സി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം വിജയ്യുടെ തുടക്കകാലത്ത് ശ്രദ്ധനേടാന്‍ ഏറെ ഗുണം ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബര്‍ 28നാണ് വിജയ് കാന്ത് വിടപറയുന്നത്.
തേസമയം വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഗോട്ടില്‍ മീനാക്ഷി ചൗധരിയാണ് നായിക.
സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.