വിജയ്-വെങ്കട് പ്രഭു ചിത്രം ഗോട്ടി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരുവന്തപുരത്ത് ചിത്രീകരിച്ച ക്ലൈമാക്‌സിന് ശേഷം ദുബായിലേക്ക് പോയ വിജയ് ഇപ്പോള്‍ റഷ്യയിലാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയിലെ വിജയ്യുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
റഷ്യയില്‍ വിജയ് ലെഗ് പുഷ് സൈക്കിള്‍ ഓടിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ റഷ്യയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവസാന ഷെഡ്യൂളാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഈ ആഴ്ച്ചയോടെ ഗോട്ടിന് പാക്ക് അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം.
ടൈം ട്രാവല്‍ ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരുക്കുന്ന സിനിമായാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ എന്നിവര്‍ക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.