തമിഴിന്റെ താരം മലയാളത്തിന്റെ മരുമകന് വിജയി സേതുപതിയുടെ നല്ല മനസ്സ് കാണിക്കുന്ന് പുതിയ ദൃശ്യങ്ങള്‍ പുറത്ത്വരുന്നത്. അദ്ദേഹത്തിനെ മക്കള്‍ സെല്വന് എന്നു വിളിക്കുന്നതിന് ഇനിയും വേറെ ഉദാഹരണങ്ങള്‍ വേണ്ട. തൊടാന്‍ വന്നവന്റെ കയ്യില്‍ ഉമ്മ വയ്ക്കുന്ന സൂപ്പര്‍താരം; അടുത്ത് നില്ക്കാന് പേടിക്കുന്ന ആരാധകനെ നെഞ്ചോട് ചേര്‍ക്കുന്ന മനുഷ്യന് വിശേഷങ്ങള്‍ ഏറെയാണ് ഈ പ്രതിഭാസത്തെപ്പറ്റി. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയ താരമായി മാറിയ തമിഴ് നടനാണ് വിജയ് സേതുപതി. തന്റെ അഭിനയത്തിലാണെങ്കിലും അതിലുരപരി ആരാധകരോടുള്ള പെരുമാറ്റത്തിലാണെങ്കിലും പലരും കണ്ടുപഠിക്കേണ്ട വ്യക്തിത്വമാണ് മക്കള്‍ സെല്‍വന്റേത്.
പ്രത്യക്ഷപ്പെടുന്നിടത്തൊക്കെ യാതൊരു താരജാഡയുമില്ലാതെ സാധാരണക്കാരില്‍ ഒരാളായി ഏവരെയും അമ്പരിപ്പിക്കുകയാണ് അദ്ദേഹം. ആരാധകരോടോപ്പം നിന്നാല്‍ ഈ നില്ക്കന്നത് സൂപ്പര്‍ താരമാണോ എന്ന് നമ്മള് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വരും. അത്രയധികം സത്യസന്ധമായിരിക്കും അയാളുടെ പെരുമാറ്റം. ഇത്രയധികം അതിശയിപ്പിച്ച നടന് ഉണ്ടാകില്ല.
സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ആലപ്പുഴയിലും പരിസരത്തും ചിത്രീകരിക്കുന്നത്. വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സെല്‍ഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു.
ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ എന്ന് അമ്മൂമ്മ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്കി. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.