വിക്രം വേദ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിന്റെ നായക വേഷങ്ങളെയെല്ലാം കടത്തിവെട്ടിയ താരമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. കഷ്ടപ്പാടില്‍ നിന്നും സിനിമയില്‍ എത്തി പിന്നീട് തമിഴില്‍ വിജയ വസന്തമായിരുന്നു വിജയ് സേതുപതി സമ്മാനിച്ചത്. സിനിമയിലെത്തുന്നതിന് മുന്‍പുള്ള തന്റെ ദീവജീവിതത്തെക്കുറിച്ചും മലയാളിയായ തന്റെ ഭാര്യയെക്കുറിച്ചുമെല്ലാം മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം.
തമിഴില്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന ചിത്രം 96ന് പിന്നാലെ വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി തന്റെ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിനിമാ മോഹവുമായി നടന്ന ഇരുപത്തി നാലുകാരന്‍ ഒരിക്കലും തമിഴിലെ സൂപ്പര്‍,താരമായി മാറുമെന്ന് കരുതിയിരിുന്നെല്ലെന്നാണ് വിജയ് പറയുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജോലിയില്ലെതെ ഗള്‍ഫിലേക്ക് പോയ സമയത്തും സുഹൃത്തുക്കള്‍ സഹായിച്ചു.
വീട്ടില്‍ എല്ലാവരും സിനിമ കാണുമ്പോള്‍ താന്‍ ക്രിക്കറ്റ് കളിച്ചാണ് നടന്നിരുപന്നത് ഗള്‍ഫില്‍ ജോലി കിട്ടിയതോടെ വീട്ടിലെ കടങ്ങള്‍ ഞാന്‍ ഞാന്‍ പതുക്കെ വീട്ടാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ തന്റെ വീട്ടിലെ ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ് താന്‍. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്ന് കരുതി ഞാന്‍ ഗള്‍ഫില്‍ പോയത്. 20വയസില്‍ ഗള്‍ഫില്‍ എത്തിയതിന് ശേഷമാണ് ജെസിയെ പരിജയപ്പെടുന്നത്.
എന്റെ സുഹൃത്ത് ചന്ദ്രുവിന്റെ കമ്പനിയിലായിരുന്നു ജെസി ജോലി ചെയ്തിരുന്നത്. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. ജെസി ഒരു മലയാളി ആണെന്നും അവന്‍ പറഞ്ഞു. കേരളത്തില്‍ കൊല്ലത്താണ് ജെസിയുടെ വീട്. യാഹൂ ചാറ്റ് വഴി ഞാന്‍ ജെസിയെ പ്രെപ്പോസ് ചെയ്യുകയായിരുന്നു. നമുക്ക് കല്യാണം കഴിച്ചാലോ എന്നാണ് ജെസിയോട് ചാറ്റില് ചോദിച്ചത്. ഒട്ടും ആലോചിക്കാതെ അവളുപം ഇഷ്ടം തുറന്നു പറഞ്ഞു.
മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ 23മത്തെ വയസില്‍ ഞങ്ങള്‍ വിവാഹിതരാകുകയായിരുന്നു. നിശ്ചയത്തിന്റെ ദിവസമാണ് തങ്ങള്‍ നേരില്‍ കാണുന്നത്. വിവാഹത്തിന് ശേഷം പിന്നീട് ഗള്‍ഫിലേക്ക് പോയില്ല. ജോലിയില്ലാതെ ഇനി എന്ത് എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് സിനിമ മനസില്‍ വന്നത്. പണം സമ്പാദിക്കാനുള്ള ഏക മാര്‍ഗം മാത്രമായിരുപന്നു സിനിമ. ജെസിക്ക് ഇതിനോട് താല്‍പര്യമില്ലായിരുന്നു. സിനിമ കാണുമെന്നാല്ലാതെ ഇതില്‍ എങ്ങനെ അവസരം കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഒരു ഐഡിയും ഇല്ലായിരുന്നു.
പലപ്പോഴും ഞാന്‍ ചാന്‍സ് ചോദിച്ച് ഇറങ്ങുമ്പോള്‍ വണ്ടക്കൂലിക്ക് കാശ് നല്‍കുന്നത് അവളായിരുന്നു. ധൈര്യമായി സ്വപ്‌നം കാണാനും അഴള്‍ പറഞ്ഞു. അവള്‍ക്ക് ജോലിയുണ്ടായിരുന്നു ആ വരുമാനത്തില്‍ അന്നൊക്കെ ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഞങ്ങള്‍ക്ക് മുനുണ്ടായി കഴിഞ്ഞതിന് ശേഷമണ് സിനിമയില്‍ വേഷം കിട്ടി തുടങ്ങിയത്. 96 ഇഷ്ടപ്പെട്ടതും ജെസിക്കായിരുന്നെന്നും വിജയ് പറയുന്നു.