വളരെ പണ്ട് തൊട്ടേ ഹിന്ദി താരങ്ങൾക് ഏറെ സ്വീകാര്യതയാണ് കേരളത്തിൽ. ഏതു തലമുറ ആയാലും ഹിന്ദി സിനിമകൾ ഏറെ ഇഷ്ടപെടുന്ന പ്രേക്ഷകർ കൂടിയാണ് മലയാളികൾ. ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി പ്രിയങ്കാ ചോപ്ര. 2000 ൽ മിസ് വേൾഡ് കൂടിയായിരുന്നു നടി പ്രിയങ്ക. ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ പ്രാധാന്യമുളള റോളുകളിലുമെല്ലാം പ്രിയങ്ക തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് പ്രിയങ്ക ചോപ്ര അഭിനയിച്ചത്. ബോളിവുഡിന് പിന്നാലെ ഹോളിവുഡിലും സജീവമായിരുന്നു താരം. തമിഴിലോട്ട് പ്രിയങ്ക ചുവടു വച്ചതു തമിഴൻ എന്ന വിജയ് ചിത്രത്തിലൂടെയാണ്.
തമിഴന്‍ സമയത്ത് ദളപതി വിജയില്‍ നിന്ന് താന്‍ ഉള്‍കൊണ്ട ചില പാഠങ്ങള്‍ നടി പറഞ്ഞിട്ടുണ്ടായിരുന്നു.പ്രിയങ്കാ ചോപ്രയുടെ പുസ്‌തകമായ അണ്‍ഫിനിഷ്ഡിലാണ് നടി ഇക്കാര്യം പറയുന്നത്. ദളപതി വിജയില്‍ നിന്നാണ് താന്‍ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തില്‍ പ്രിയങ്കാ ചോപ്ര പറയുന്നു. ദളപതിയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്‌റെ പെരുമാറ്റരീതിയെ കുറിച്ചും പറഞ്ഞ പപ്രിയങ്ക അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും നടി പറയുന്നു. ഉച്ചഭക്ഷണത്തിന്‌റെ ഇടവേളയില്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്റെ ആദ്യകാല സഹനടനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന വിജയുടെ വാക്കുകള്‍ എന്നും തനിക്ക് പ്രചോദനമായിരുന്നു എന്നും പ്രിയങ്ക തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അദ്ദേഹത്തിനെ കണ്ടു തന്നെ എല്ലാ താരങ്ങളും എളിമ പഠിക്കണെമെന്നും നടി പറഞ്ഞു.
ഈ പുസത്കത്തില്‍ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്. ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വിജയ് ചിത്രം തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു താരം.