Latest News

ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്ന അടിക്കുറിപ്പുമായി കാമുകിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിഘ്‌നേശ്; ഫ്രണ്ട്ഷിപ്പ് ഡേയിൽ നയൻസിന് ആശംസ അറിയിച്ചെത്തിയ പോസ്റ്റ് വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയ

Malayalilife

ഇടവേളയ്ക്ക് ശേഷം വിഘ്‌നേശ് നയൻതാര പ്രണയം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചായാവുകയാണ്. ഇതിന് കാരണമായത് ഫ്രണ്ട്ഷിപ്പ് ഡേയിൽ എത്തിയ വിഘ്‌നേശിന്റെ ആശംസയാണ്.

നയൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്നുമാണ് കുറിച്ചത്. പ്രണയമാണോ സൗഹൃദമാണോ എന്ന സംശയമാണ് ആരാധകർ കമന്റായി പങ്കുവയ്ക്കുന്നത്.

തെന്നിന്ത്യൻ താര റാണി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളും അടുത്തിടെ സജീവമായിരുന്നു.

വിജയ് സേതുപതി ചിത്രമായ നാനും റൗഡി താൻ മുതലാണ് വിഘ്‌നേശും നയൻസും തമ്മിലുള്ള പ്രണയ ഗ്ലോസിപ്പുകൾ പ്രചരിച്ചത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേശ്.

Read more topics: # vignesh shivan,# nayanthara
vignesh shivan wishes girlfriend nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES