Latest News

'നയന്‍താരയുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനം'; നയന്‍സിന്റെ പ്രശസ്തിയില്‍ താന്‍ മങ്ങുന്നില്ലെന്ന് വിഘ്നേഷ് ശിവന്‍; ധനുഷുമായുള്ള അകല്‍ച്ചയില്‍ ഖേദം; ധനുഷ് എനിക്ക് പിതൃതുല്യന്‍; ആ സൗഹൃദം നഷ്ടപ്പെടുന്നത് ഏറ്റവും വലിയ നഷ്ടം; വിഘ്‌നേശ് ശിവന് പറയാനുള്ളത്

Malayalilife
 'നയന്‍താരയുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനം'; നയന്‍സിന്റെ പ്രശസ്തിയില്‍ താന്‍ മങ്ങുന്നില്ലെന്ന് വിഘ്നേഷ് ശിവന്‍; ധനുഷുമായുള്ള അകല്‍ച്ചയില്‍ ഖേദം; ധനുഷ് എനിക്ക് പിതൃതുല്യന്‍; ആ സൗഹൃദം നഷ്ടപ്പെടുന്നത് ഏറ്റവും വലിയ നഷ്ടം; വിഘ്‌നേശ് ശിവന് പറയാനുള്ളത്

നയന്‍താരയുടെ പങ്കാളി എന്ന നിലയില്‍ അറിയപ്പെടുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് സംവിധായകന്‍ വിഘ്നേഷ് ശിവന്‍. പൊതുവിടങ്ങളില്‍ പലപ്പോഴും സ്വന്തം പേരിനേക്കാള്‍ നയന്‍താരയുടെ പേര് ചേര്‍ത്താണ് ആളുകള്‍ തന്നെ തിരിച്ചറിയാറുള്ളതെന്നും അതില്‍ വലിയ സന്തോഷവും സംതൃപ്തിയുമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്നേഷ് മനസ്സ് തുറന്നത്.

നയന്‍താരയുമായുള്ള പ്രണയത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് വിഘ്നേഷ് വിശേഷിപ്പിച്ചു. 'നയന്‍താരയുടെ പ്രശസ്തിയുടെ നിഴലില്‍ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് അവള്‍ ഒരിക്കല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരാള്‍ മറ്റൊരാളെ മറച്ചുപിടിക്കുന്നു എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെയോ ഭാര്യയുടെയോ പേര് ചേര്‍ത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്നേഹത്തിന്റെ അടയാളമാണ്. അത് മനോഹരമായ കാര്യമാണ്,' അത്തരം പരാമര്‍ശങ്ങള്‍ തനിക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും വിഘ്നേഷ് കൂട്ടിച്ചേര്‍ത്തു. 

നയന്‍താരയുമായുള്ള നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് നടന്‍ ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതില്‍ താന്‍ ഇന്ന് ഖേദിക്കുന്നുണ്ടെന്നും വിഘ്നേഷ് വെളിപ്പെടുത്തി. ധനുഷിനെ താന്‍ ഒരു അച്ഛനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ ഒന്‍പതിനാണ് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

vignesh shivan about nayans and dhanush

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES