Latest News

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വേഷമിടാന്‍ വിദ്യാ ബാലന്‍; ഗണിതവുമായി യാതൊരു അടുപ്പവുമില്ലാത്ത താന്‍ ഇത്തരമൊരു കഥാപാത്രത്തില്‍ എത്തുന്നത് രസകരമായിരിക്കുമെന്ന് താരം

Malayalilife
topbanner
 ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വേഷമിടാന്‍ വിദ്യാ ബാലന്‍; ഗണിതവുമായി യാതൊരു അടുപ്പവുമില്ലാത്ത താന്‍ ഇത്തരമൊരു കഥാപാത്രത്തില്‍ എത്തുന്നത് രസകരമായിരിക്കുമെന്ന് താരം

ന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തളാ ദേവിയായി വേഷമിടാൻ വിദ്യാ ബാലൻ. സിനിമയ്ക്ക് വേണ്ടി വൻ തയ്യാറെടുപ്പുകളാണ് താരം നടത്തുന്നത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതൽ അവസാനകാലം വരെയുള്ള വേഷത്തിലായിരിക്കും വിദ്യാ ബാലൻ എത്തുക. മുടി ബോബ് ചെയ്തുള്ള ലുക്ക് നോക്കിയപ്പോൾ കൃത്യമാണെന്നും താരം പറയുന്നു. ശകുന്തള ദേവിയുടെ വ്യക്തിപ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് സിനിമയിൽ അഭിനയിക്കാൻ താൻ തയ്യാറാതിന് കാരണമെന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷൻ മംഗളായിരുന്നു വിദ്യ ബാലന്റെ അവസാനം ഇറങ്ങിയ ചിത്രം.

മിഷൻ മംഗളിനു ശേഷം ശകുന്തള ദേവിയായി അഭിനയിക്കാൻ തയ്യാറെടുക്കുന്നതിന് മതിയായ സമയം കിട്ടുമോയെന്ന ആശങ്കയിലാണ് താനെന്ന് വിദ്യാ ബാലൻ നേരത്തെ പറഞ്ഞിരുന്നു. ശകുന്തള ദേവിയായിട്ടുള്ള കഥാപാത്രം രസകരമായ ഒന്നാണ്. കാരണം ഞാൻ ഇഷ്ടപ്പെടുന്ന സ്ത്രീകളെപ്പോലെയാണ് അവർ. ശാസ്ത്രജ്ഞരോ ഗണിതശാസ്ത്രജ്ഞരോ ആയി അഭിനയിക്കുന്നതിന് തയ്യാറെടുപ്പുകൾ വേണം. മികച്ച നർമ്മബോധമുള്ളവരാണ് അവർ. അവരെ എനിക്ക് മനസ്സിലാകുമെന്നും അതുകൊണ്ട് തന്നെ അവരായി അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.

അതിവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേക്ക് ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്ത്രം സംബന്ധമായ നിരവധി പുസ്തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

സ്വന്തം വ്യക്തിത്വവും സ്ത്രീയുടെ കരുത്തും ഉയർത്തിപ്പിടിച്ച ആളായിരുന്നു ശകുന്തള ദേവി. ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാൾ അവരായി എത്തുന്നതിൽ ഉള്ള ആകാംക്ഷയാണ് തനിക്ക് എന്ന് വിദ്യാ ബാലൻ പറയുകയുണ്ടായി. വിദ്യാ ബാലൻ തന്നെയാണ് ശകുന്തള ദേവിയായി അഭിനയിക്കാൻ ഏറ്റവും യോജിച്ചതെന്ന് സംവിധായിക അനു മേനോൻ പറയുന്നു. കുറച്ചുകാലമായി ചിത്രത്തിന്റെ തിരക്കഥ ജോലിയിലായിരുന്നുവെന്നും അനു മേനോൻ പറയുന്നു.

Read more topics: # vidya balan,# to act as,# sakunthala devi
vidya balan to act as sakunthala devi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES