സൂര്യയെ നായകനാക്കി തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് പ്രമേയമായി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാടിവാസല്‍' സി. എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വാടിവാസലിന് ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് വെട്രിമാരന്‍ ഒരുക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വാടിവാസലിന് ശേഷമുള്ള വെട്രിമാരന്‍ ചിത്രത്തില്‍ നായകനായി രാഘവ ലോറന്‍സ് എത്തിയിരിക്കുകയാണ്. ലോറന്‍സ് തന്നെയാണ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. വെട്രിമാരന്‍ എഴുതിയ ഒരു ഗംഭീര സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്നാണ് നിര്‍മ്മാതാവ് എസ് കതിരേശനും വെട്രിമാരനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലോറന്‍സ് കുറിച്ചത്. കൂടാതെ വിജയ്മായുള്ള സിനിമ ഇനി നടക്കില്ലെന്നും വെട്രിമാരന്‍ അടുത്തിടെ ഒരു അവാര്‍ഡ് നിശയില്‍ പറഞ്ഞിരുന്നു.
അതേസമയം സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ വിടുതലൈ പാര്‍ട്ട് 1 ആയിരുന്നു വെട്രിമാരന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.