നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വീരസിംഹ റെഡ്ഡി ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍.
ചിത്രം ഫെബ്രുവരി 23 ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 16 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
തെലുങ്കില്‍ ഗംഭീര വിജയമാണ് ബാലയ്യ ചിത്രങ്ങള്‍ ഇപ്പോള്‍ നേടുന്നത്. നൂറ് കോടിക്ക് മുകളില്‍ കളക്ഷനാണ് താരത്തിന്റെ ചിത്രങ്ങള്‍ നേടാറുള്ളത്.
'വീരസിംഹ റെഡ്ഡി'133 കോടി കളക്ഷന്‍ നേടി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയത് ജനുവരി 12ന് ആയിരുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വൈകിട്ട് 6 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. ശ്രുതി ഹാസന് നായികയായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വരലക്ഷ്മി ശരത്കുമാര്, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. അതേസമയം,വീരസിംഹ റെഡ്ഡിയിലൂടെ ബാലയ്യയുടെ ഭാഗ്യ നായിക ആയിരിക്കുകയാണ് ഹണി റോസ്.