അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്ഡി' വന്‍ വിജയമാണ് സ്വന്തമാക്കിയത്. മലയാളികളുടെ സ്വന്തം ഹണി റോസ് ആണ് ചിത്രത്തില്‍ ബാലയ്യയുടെ നായികയായി വേഷമിട്ടത്. കോടികള്‍ സ്വന്തമാക്കിയ ചിത്രത്തിലെ പ്രകടനത്തിലൂടെ തെലുങ്കില്‍ നടിക്ക് തിരക്കേറുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത നായികയായി വീണ്ടും ഹണിറോസ് എത്തുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് നന്ദമുരി ബാലകൃഷ്ണയും ഹണി റോസും വീണ്ടും ഒന്നിക്കുന്നത്.ഹണിറോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹറെഡ്ഡി. തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ തനിക്ക് ഇതുവരെ അതിനെക്കുറിച്ച് കണ്‍ഫര്‍മേഷന്‍സ് ഒന്നും കിട്ടിയിട്ടില്ല. ആകട്ടെ എന്നു തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്'' എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുന്നത്.
ശരിക്കും അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് ആരാധകര്‍ എത്രമാത്രം ബാലയ്യയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായതെന്നും ഷൂട്ടിംഗ് കാണാന്‍ ആളുകള്‍ തടിച്ചുകൂടി. കഷ്ടപ്പെട്ടാണ് ആള്‍ക്കൂട്ടത്തെ മാറ്റുന്നത്. അവരുടെ സൂപ്പര്‍ഹീറോയാണ് ബാലയ്യ. ആരാധകര്‍ എന്താണോ ആഗ്രഹിക്കുന്നതാണ് അതാണ് അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും നടി പങ്ക് വച്ചു
ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷവേളയിലും ഹണി റോസായിരുന്നു മുഖ്യ ആകര്‍ഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി അവസരങ്ങളാണ് തെലുങ്കില്‍നിന്ന് ഹണിയെ തേടി എത്തുന്നത്.
അതേസമയം മലയാളത്തില്‍ല്‍ മോണ്‍സ്റ്റര്‍ ആണ് ഹണി റോസ് നായികയായി അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം. മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററില്‍ പ്രതിനായികയായി താരം തിളങ്ങി.സംവിധായികയാകാനുള്ള ഒരുക്കത്തിലാണ് താരം.