Latest News

എന്റെ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് തരൂന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ;'എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം; ഭാവി വരനെക്കുറിച്ചുള്ള നടി വീണ നന്ദകുമാറിന്റെ സങ്കല്പ്പങ്ങള്‍ ഇങ്ങനെ

Malayalilife
എന്റെ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് തരൂന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ;'എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം; ഭാവി വരനെക്കുറിച്ചുള്ള നടി വീണ നന്ദകുമാറിന്റെ സങ്കല്പ്പങ്ങള്‍ ഇങ്ങനെ

ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' യിലൂടെ മലയാളത്തിന് ലഭിച്ച പുതിയ നായികയാണ് വീണ നന്ദകുമാര്‍. നായികയായി മികച്ച പ്രകടനമാണ് സിനിമയില്‍ നടി കാഴ്ചവെച്ചത്. സ്ലീവാച്ചന്റെ ഭാര്യ റിന്‍സി ആയിട്ടാണ് ചിത്രത്തില്‍ വീണ അഭിനയിച്ചത്.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ നടി തുറന്നുപറഞ്ഞിരുന്നു.

തന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തരുതാത്ത ആളായിരിക്കണം വരന്‍ എന്നാണ് വീണ പറയുന്നത്.'എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നല്‍കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല.' വീണ പറഞ്ഞു.

ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ നന്ദകുമാര്‍ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ ഞാന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നുകൂടാതെ ഒരു അഭിമുഖത്തില്‍ 'രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും' എന്നു വീണ പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. അതിനാലാവണം ഇനി ഒരു കാര്യം തുറന്നു പറയാന്‍ താന്‍ മൂന്നുവട്ടം ആലോചിക്കുമെന്നും വീണ പറയുന്നു

veena nandakumar says about her Life partner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES